പരസ്പര സമ്മതത്തോടെയുള്ള വിവാഹമോചനത്തിന് 6 മാസം കാത്തിരിക്കേണ്ട; സുപ്രീംകോടതി

ഭരണഘടനയുടെ 142-ാം വകുപ്പ് പ്രകാരമാണ് വിവാഹമോചനം അനുവദിക്കുക
പരസ്പര സമ്മതത്തോടെയുള്ള വിവാഹമോചനത്തിന് 6 മാസം കാത്തിരിക്കേണ്ട;  സുപ്രീംകോടതി

ന്യൂഡൽഹി: പരസ്പര സമ്മതത്തോടെയുള്ള വിവാഹമോചനത്തിന് 6 മാസത്തെ നിർബന്ധിത കാത്തിരിപ്പ് ആവശ്യമില്ലെന്ന് സുപ്രീംകോടതി. സുപ്രീംകോടതി അഞ്ചംഗ ഭരണഘടനാ ബെഞ്ചിന്‍റെതാണ് വിധി.

ഭരണഘടനയുടെ 142-ാം വകുപ്പ് പ്രകാരമാണ് വിവാഹമോചനം അനുവദിക്കുക. വീണ്ടെടുക്കാനാവത്ത വിധം തകർന്ന വിവാഹബന്ധങ്ങൾ ഈ വകുപ്പ് പ്രകാരമുള്ള അധികാരം ഉപയോഗിച്ച് വേർപ്പെടുത്താമെന്ന് സുപ്രീംകോടതി ചൂണ്ടിക്കാട്ടി. മാത്രമല്ല കുട്ടികളുടെ സംരക്ഷണം, ചെലവ്, അവകാശങ്ങൾ തുല്യമായി വീതംവെയ്ക്കുമെന്നും കോടതി വ്യക്തമാക്കി. ജസ്റ്റിസുമാരായ സഞ്ജയ് കിഷൻ കൗൾ, സഞ്ജീവ് ഖന്ന, എ എസ് ഒകെ, വിക്രം നാഥ്, ജെ കെ മഹേശ്വരി എന്നിവരടങ്ങുന്ന ബെഞ്ചിന്‍റേതാണ് നിരീക്ഷണം.

ഹിന്ദു വിവാഹ നിയമത്തിലെ സെക്ഷൻ 13 ബി പ്രകാരം വിവാഹം വേർപ്പെടുത്താൻ നിർബന്ധിതകാലയളവ് നിർദ്ദേശിച്ചിട്ടുണ്ട്. ഇതിനിടെയാണ് ആർട്ടിക്കിൾ 142 പ്രകാരം വീണ്ടെടുക്കാനാവാത്ത വിധം തകർന്ന കുടുംബ ബന്ധങ്ങൾ സമയപരിധിയില്ലാതെ അവസാനിപ്പിക്കാം എന്ന് കോടതി ഉത്തരവിട്ടത്.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com