കോൺഗ്രസിൽ അധികാരത്തർക്കം തുടങ്ങി

കോൺഗ്രസിൽ അധികാരത്തർക്കം തുടങ്ങി

ഇരു നേതാക്കളും അവരവരുടെ മണ്ഡലങ്ങളിൽ വലിയ ഭൂരിപക്ഷത്തോടെ ലീഡ് ചെയ്യുന്നുമുണ്ട്.
Published on

ബംഗളൂരു: കർണാടകയിൽ ഭൂരിപക്ഷം ഏറെക്കുറെ ഉറപ്പിച്ചതോടെ കോൺഗ്രസ് നേതാക്കൾക്കിടയിൽ മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലിയുള്ള തർക്കവും തുടങ്ങി. സിദ്ധരാമയ്യയെ മുഖ്യമന്ത്രിയാക്കണമെന്ന് പരസ്യമായി ആവശ്യപ്പെട്ടുകൊണ്ട് അദ്ദേഹത്തിന്‍റെ മകൻ യതീന്ദ്ര സിദ്ധരാമയ്യ തന്നെയാണ് അധികാരക്കൊതിയുടെ ആദ്യത്തെ വിസിൽ ഊതിയിരിക്കുന്നത്.

എന്നാൽ ബിജെപി തന്ത്രങ്ങൾക്കു മറുതന്ത്രമൊരുക്കിയും ഇഡി അടക്കമുള്ള കേന്ദ്ര ഏജൻസികളുടെ വെല്ലുവിളി അതിജീവിച്ചും പാർട്ടിയെ നയിച്ച ഡി.കെ. ശിവകുമാർ തന്നെ മുഖ്യമന്ത്രിയാകണമെന്നാണ് അദ്ദേഹത്തിന്‍റെ അനുയായികൾ ആവശ്യപ്പെടുന്നത്. ഇരു നേതാക്കളും അവരവരുടെ മണ്ഡലങ്ങളിൽ വലിയ ഭൂരിപക്ഷത്തോടെ ലീഡ് ചെയ്യുന്നുമുണ്ട്.

അതേസമയം, അധികാരത്തെച്ചൊല്ലി കോൺഗ്രസിൽ തർക്കമുണ്ടാകുമെന്ന് മുൻകൂട്ടി കണ്ട് ബിജെപി അതനുസരിച്ചുള്ള പദ്ധതികളും ആസൂത്രണം ചെയ്യുന്നുണ്ടെന്നുറപ്പാണ്. തെരഞ്ഞെടുപ്പിനു മുൻപ് അതൃപ്തരായ ബിജെപി നേതാക്കൾ പാർട്ടി വിട്ട് കോൺഗ്രസിൽ ചേരുകയായിരുന്നെങ്കിൽ, തെരഞ്ഞെടുപ്പിനു ശേഷം അതൃപ്തരായ കോൺഗ്രസ് നേതാക്കളെ ബിജെപിയിലെത്തിക്കാനായിരിക്കും പാർട്ടിയുടെ ശ്രമം.

logo
Metro Vaartha
www.metrovaartha.com