മ്യാൻമർ സൈനിക വിമാനം മിസോറാമിൽ തകർന്നു വീണു; 6 പേർക്ക് പരുക്ക്

പൈലറ്റ് ഉൾപ്പെടെ 14 പേരാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്
മ്യാൻമർ സൈനിക വിമാനം മിസോറാമിൽ തകർന്നു വീണു; 6 പേർക്ക് പരുക്ക്
Updated on

ഐസ്വാൾ: മ്യാൻമർ സൈനിക വിമാനം മിസോറാമിൽ തകർന്ന് വീണു. അപകടത്തിൽ 6 പേർക്ക് പരുക്ക്. ചൊവ്വാഴ്ച രാവിലെ മിസോറാമിലെ ലെങ്പുയ് ആഭ്യന്തര വിമാനത്താവളത്തിലായിരുന്നു അപകടം. ടേബിൾ ടോപ്പ് വിമാനത്താവളമായ ഇവിടെ വിമാനം ലാൻഡ് ചെയ്യുന്നതിനിടെ റൺവേയിൽ നിന്ന് തെന്നിപോകുകയായിരുന്നു.

പൈലറ്റ് ഉൾപ്പെടെ 14 പേരാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. പരുക്കേറ്റവരെ ലെങ്‌പുയ് ആശുപത്രിയിലേക്ക് മാറ്റി. മ്യാൻമറിലെ അഭ്യന്തര കലാപത്തെ തുടർന്ന് അഭയം തേടിയ സൈനികരെ മടക്കി കൊണ്ടുപോകുന്നതിനായി എത്തിയതായിരുന്നു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com