പക്ഷികൾ ആത്മഹത്യ ചെയ്യുമെന്ന് പറഞ്ഞാൽ വിശ്വസിക്കുമോ..? | Video

പക്ഷികൾ ആത്മഹത്യ ചെയാറുണ്ട് എന്നു പറഞ്ഞാൽ വിശ്വസിക്കാൻ സാധിക്കുമോ..? അതേ, അസമിലാണ് ഈ സംഭവം നടക്കുന്നത്. അസമിലെ ദിമ ഹസാവോ ജില്ലയിൽ സ്ഥിതി ചെയുന്ന ഒരു ഗ്രാമമാണ് ജതിങ്ങ. ബൊറൈൽ മലനിരകളാൽ ചുറ്റപ്പെട്ട ഗ്രാമത്തിൽ വെറും കാൽ ലക്ഷം പേരാണ് താമസിക്കുന്നത്. ഇരുപതാം നൂറ്റാണ്ടിന്‍റെ തുടക്കം മുതലാണ് ഇവിടെ ഇത്തരത്തിലുള്ള വ്യത്യസ്തമായ പ്രതിഭാസം കണ്ടുതുടങ്ങിയത്.

സെപ്റ്റംബർ മുതൽ നവംബർ വരെയുള്ള കാലയളവിൽ ഗ്രാമത്തിൽ മൂടൽമഞ്ഞു പൊതിയും. ഈ സമയത്ത് ഗ്രാമത്തിലെ അനേകം പറവകൾ പ്രത്യേകമായ രീതിയിൽ പെരുമാറാൻ തുടങ്ങും. ടൈഗർ ബിറ്റേൺ തൊട്ട് പൊന്മാനുകൾ വരെയുള്ള പക്ഷികൾ ഇരുണ്ട ആകാശത്ത് അലക്ഷ്യമായി കറങ്ങിപ്പറക്കാൻ തുടങ്ങും. ഇതിൽ ചിലതൊക്കെ മരങ്ങളിലേക്കും കെട്ടിടങ്ങളിലേക്കും മറ്റു വസ്തുക്കളിലേക്കുമൊക്കെ തെറിച്ച് വീഴുന്നതൊക്കെ കാണാൻ സാധിക്കും.

ഗ്രാമത്തിലെ ഒന്നരക്കിലോമീറ്റർ നീളമുള്ള ഒരു പ്രത്യേക മേഖലയിലാണ് ഈ പ്രതിഭാസം കാണുന്നത്. ഈ കാഴ്ച്ച ആദ്യം കണ്ടെത്തിയത് ഗ്രാമത്തിലെ നാഗ വിഭാഗക്കാരാണ്. ഈ വിചിത്രമായ കാഴ്ച്ച കണ്ട് അവർ ഗ്രാമം ഉപേക്ഷിച്ച് പോയി. എന്നാൽ, ഈ പ്രതിഭാസത്തിന് കാരണം എന്താണെന്ന് ഇതുവരെ വ്യക്തമല്ല. ഗ്രാമത്തിലെ കാന്തികമണ്ഡലത്തിന്‍റെ സവിശേഷതകളോ അല്ലെങ്കിൽ പ്രകാശപരമായ പ്രത്യേകതകളോ ആയിരിക്കാം ഇതിനു പിന്നിലെന്നാണ് ഗവേഷകർ പറയുന്നത്.

Trending

No stories found.

More Videos

No stories found.
logo
Metro Vaartha
www.metrovaartha.com