
നരേന്ദ്രമോദി
ബംഗളൂരു: നമ്മ മെട്രൊ സിൽവർ ലൈൻ ഉദ്ഘാടനത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദി ഞായറാഴ്ച ബംഗളൂരുവിലെത്തും. മൂന്ന് വന്ദേ ഭാരത് ട്രെയിനുകളുടെ ഫ്ലാഗ് ഓഫ് അദ്ദേഹം നിർവഹിക്കും. പ്രധാനമന്ത്രിയുടെ സന്ദർശനം കണക്കിലെടുത്ത് കനത്ത സുരക്ഷയാണ് ഒരുക്കിയിട്ടുള്ളത്.
പ്രധാനമന്തിയോടൊപ്പം ഗവർണർ താവർ ചന്ദ് ഗഹലോത്, മുഖ‍്യമന്ത്രി സിദ്ധാരാമയ്യ, കേന്ദ്രമന്ത്രിമാരായ മനോഹർ ലാൽ, എച്ച്.ഡി. കുമാരസ്വാമി, അശ്വിനി വൈഷ്ണവ്, വി. സോമണ്ണ, ശോഭാ കരന്തലജെ, ഉപമുഖ‍്യമന്ത്രി ഡി.കെ. ശിവകുമാർ, തേജസ്വി സൂര‍്യ എംപി, ബിജെപി സംസ്ഥാന അധ‍്യക്ഷൻ വിജയേന്ദ്ര യെദ‍്യൂരപ്പ എന്നിവരും പങ്കെടുക്കും.