രാജസ്ഥാന്‍റെ വികസനം ആര് ശ്രദ്ധിക്കും? കോൺഗ്രസ് പ്രതിസന്ധിയെ പരിഹസിച്ച് പ്രധാനമന്ത്രി

'പരസ്പരം ഇകഴ്ത്തുന്നതിൽ മത്സരിക്കുകയാണ് രാജസ്ഥാനിലെ കോൺഗ്രസ് നേതാക്കൾ'
രാജസ്ഥാന്‍റെ വികസനം ആര് ശ്രദ്ധിക്കും? കോൺഗ്രസ് പ്രതിസന്ധിയെ പരിഹസിച്ച് പ്രധാനമന്ത്രി
Updated on

ന്യൂഡൽഹി: കോൺഗ്രസ് നേതാക്കളായ സച്ചിൻ പൈലറ്റും അശോക് ഗെഹ്‌ലോത്തും തമ്മിലുള്ള ഏറ്റമുട്ടലിനെ പരിഹസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. പരസ്പരം ഇകഴ്ത്തുന്നതിൽ മത്സരിക്കുകയാണ് രാജസ്ഥാനിലെ കോൺഗ്രസ് നേതാക്കൾ. എംഎൽഎമാരെ വിശ്വാസമില്ലാത്ത സർക്കാരും, മുഖ്യമന്ത്രിയെ വിശ്വാസമില്ലാത്ത എംഎൽഎമാരുമാണ് രാജസ്ഥാനിലുള്ളതെന്ന് അദ്ദേഹം വിമർശിച്ചു.

നേതാക്കൾക്കിടയിൽ‌ പോര് ശക്തമാകുന്ന സാഹചര്യമാണ്. മുഖ്യമന്ത്രിക്കസേര അഞ്ചുവർഷവും ഇങ്ങനെ കുഴപ്പത്തിലായിക്കഴിഞ്ഞാൽ രാജസ്ഥാന്‍റെ വികസനം ആര് ശ്രദ്ധിക്കുമെന്നും മോദി ചോദിച്ചു. വിവിധ വികസന പദ്ധതികൾക്ക് തുടക്കംകുറിച്ചുകൊണ്ട് രാജസമന്ദിൽ സംസാരിക്കുന്നതിനിടയിലാണ് പ്രധാനമന്ത്രി വിമർശനം ഉയർത്തിയത്.

അ‍‍ശോക് ഗെഹ്‌ലോത്തിന്‍റെ നേതാവ് സോണിയാ ഗാന്ധിയല്ല, വസുന്ധര രാജെയാണെന്ന് മുൻ മുഖ്യമന്ത്രി സച്ചിൻ പൈലറ്റ് പരാമർശിച്ചിരുന്നു. 2020 ൽ സച്ചിന്‍റെ നേതൃത്വത്തിലുള്ള വിമത എംഎൽഎമാർ തന്നെ താഴെയിറക്കാൻ ശ്രമിച്ചെന്നും ബിജെപി നേതാക്കളായ വസുന്ധര രാജെയും മറ്റ് രണ്ട് നേതാക്കളും വിമത എംഎൽഎമാരുടെ നീക്കത്തെ പിന്തുണയ്ക്കാൻ വിസമ്മതിച്ചെന്നും ഗെഹ്‌ലോത്ത് പറഞ്ഞിരുന്നു. ഇതിനു മറിപടിയായണ് സച്ചിന്‍റെ പരാമർശം

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com