ജി20 ഉച്ചകോടിയിൽ പങ്കെടുക്കാനൊരുങ്ങി മോദി; വെള്ളിയാഴ്ച ദക്ഷിണാഫ്രിക്കയിലേക്ക് തിരിക്കും

നേരത്തെ ഈജിപ്തിൽ വച്ചു നടന്ന പശ്ചിമേഷ‍്യ സമാധാന ഉച്ചകോടിയിലും ആസിയാൻ ഉച്ചകോടിയിലും മോദി പങ്കെടുത്തിട്ടുണ്ടായിരുന്നില്ല
narendra modi to participate in g 20 summit

നരേന്ദ്രമോദി

Updated on

ന‍്യൂഡൽഹി: ജി 20 ഉച്ചകോടിയിൽ പങ്കെടുക്കാനൊരുങ്ങി പ്രധാനമന്ത്രി നരേന്ദ്രമോദി. വെള്ളിയാഴ്ചയോടെ അദ്ദേഹം ദക്ഷിണാഫ്രിക്കയിലേക്ക് തിരിക്കും. നേരത്തെ ഈജിപ്തിൽ വച്ചു നടന്ന പശ്ചിമേഷ‍്യ സമാധാന ഉച്ചകോടിയിലും ആസിയാൻ ഉച്ചകോടിയിലും മോദി പങ്കെടുത്തിട്ടുണ്ടായിരുന്നില്ല.

അമെരിക്കൻ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപുമായുള്ള കൂടിക്കാഴ്ച ഒഴിവാക്കുന്നതിനായാണ് മോദി ഉച്ചകോടയിൽ പങ്കെടുക്കാതിരുന്നതെന്ന് വിമർശനം ഉയർന്നിരുന്നു. ദ‍ക്ഷിണാഫ്രിക്കയിൽ നടക്കാനിരിക്കുന്ന ഉച്ചകോടിയിൽ ട്രംപ് പങ്കെടുക്കില്ലെന്ന് അമെരിക്ക വ‍്യക്തമാക്കിയിട്ടുണ്ട്. നവംബർ 22നാണ് ഇത്തവണത്തെ ജി20 ഉച്ചകോടി ആരംഭിക്കുന്നത്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com