ജമ്മു കശ്മീരിലെ സ്കൂളുകളിൽ ദേശീയ ഗാനം നിർബന്ധമാക്കി

അസംബ്ലിയിൽ മൂന്നോ നാലോ വിദ്യാർഥികളോ അധ്യാപകരോ ബോധവത്കരണ- പ്രചോദനാത്മക പ്രസംഗം നടത്തണം.
National Anthem made compulsory in schools in Jammu and Kashmir
ജമ്മു കശ്മീരിലെ സ്കൂളുകളിൽ ദേശീയ ഗാനം നിർബന്ധമാക്കി
Updated on

ശ്രീനഗർ: സംസ്ഥാനത്തെ സ്കൂളുകളിൽ എല്ലാദിവസവും രാവിലെ അസംബ്ലി നിർബന്ധമാക്കി ജമ്മു കശ്മീർ വിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കി. ഇതു തുടങ്ങുന്നത് ദേശീയഗാനം ആലപിച്ചുകൊണ്ടായിരിക്കണമെന്നും വിദ്യാഭ്യാസ വകുപ്പ് നിർദേശിച്ചു. അസംബ്ലിയിൽ മൂന്നോ നാലോ വിദ്യാർഥികളോ അധ്യാപകരോ ബോധവത്കരണ- പ്രചോദനാത്മക പ്രസംഗം നടത്തണം.

മഹാത്മാക്കളുടെയും സ്വാതന്ത്ര്യസമര സേനാനികളുടെയും ജീവചരിത്രം, സ്കൂൾ പരിപാടികളുടെ വിശദാംശങ്ങൾ, ഒരു പ്രത്യേക മാസത്തെയോ ആഴ്ചയെയോ സംബന്ധിക്കുന്ന കാര്യങ്ങൾ, സ്വഭാവ രൂപീകരണം, വിദ്യാർഥികളുടെ നേട്ടങ്ങൾ, സമ്മർദ ലഘൂകരണം, ആരോഗ്യ സംബന്ധമായ അറിവുകൾ തുടങ്ങിയ വിഷയങ്ങൾ അസംബ്ലി പ്രസംഗങ്ങളിൽ ഉൾപ്പെടുത്താമെന്നും വിദ്യാഭ്യാസ വകുപ്പ്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com