
ദേശീയപാത 66 തകർന്ന സംഭവം; കരാർ കമ്പനിക്കെതിരേ നടപടിയുമായി ദേശീയ പാത അഥോറിറ്റി
file image
ന്യൂഡൽഹി: കാസർകോട് ചെർക്കളയിൽ ദേശീയപാത 66 തകർന്ന സംഭവത്തിൽ, നിർമാണം ഏറ്റെടുത്ത കരാർ കമ്പനിക്കെതിരേ നടപടിയുമായി ദേശീയ പാത അഥോറിറ്റി. നിർമാണ കമ്പനിയായ മേഘ എൻജിനീയറിങ് ആൻഡ് ഇൻഫ്രാസ്ട്രക്ചറിനെ ടെൻഡറുകളിൽ പങ്കെടുക്കുന്നതിൽ നിന്ന് വിലക്കി.
വിലക്കിന് പുറമെ ഒമ്പതു കോടി പിഴയും നിർമാണ കമ്പനി അടയ്ക്കണം. ഇനി ഭാവിയിലുളള നിർമാണ ടെൻഡറുകളിൽ നിന്നാണ് കമ്പനിയെ വിലക്കിയത്. അശാസ്ത്രീയമായ ഡിസൈൻ, ഡ്രെയ്നേജ് സംവിധാനത്തിലെ അപാകത, സംരക്ഷണ ഭിത്തി നിര്‍മാണത്തിലെ അപാകത തുടങ്ങിയവയാണ് തകര്‍ച്ചയ്ക്കു കാരണമായതെന്നും ദേശീയപാത അഥോറിറ്റി വിലയിരുത്തുന്നു.
ദേശീയപാത 66ൽ ചെങ്കള മുതൽ നീലേശ്വരം വരെയുള്ള ഭാഗങ്ങൾ ഉള്‍പ്പെടുന്ന ചെര്‍ക്കളയിൽ റോഡിന്‍റെ സുരക്ഷാ ഭിത്തി തകര്‍ന്നതടക്കമുള്ള സംഭവത്തിലാണ് നടപടി.