അഖിലേന്ത്യാ പണിമുടക്ക്: ബിഹാറിൽ ട്രെയിൻ തടഞ്ഞു, ഡൽഹിയിലും ചെന്നൈയിലും ജനജീവിതം സാധാരണ നിലയിൽ

പശ്ചിമ ബംഗാളിൽ പൊതുഗതാഗതം സ്തംഭിച്ചു
national strike protesters block vande bharat train in bihar

അഖിലേന്ത്യ പണിമുടക്ക്: ബിഹാറിൽ ട്രെയിൻ തടഞ്ഞു, ഡൽഹിയിലും ചെന്നൈയിലുമടക്കം ജനജീവിതം സാധാരണ നിലയിൽ

Updated on

ന്യൂഡൽഹി: കേന്ദ്ര നയത്തിനെതിരേ സംയുക്തമായി ട്രേഡ് യൂണിയനുകൾ നടത്തുന്ന പണിമുടക്ക് പത്ത് മണിക്കൂറിലേക്കെത്തുകയാണ്. പല സംസ്ഥാനങ്ങളിലും പണിമുടക്ക് ജനങ്ങളെ ബാധിച്ചിട്ടില്ല. ഡൽഹിയിലടക്കം സ്ഥിതിഗതികൾ സാധാരണ നിലയിലാണ്.

മുംബൈ, ഡൽഹി, ചെന്നൈ നഗരങ്ങളിൽ സാധാരണയായി എല്ലാവരും ജോലിക്ക് പോവുകയും വാഹനങ്ങൾ നിരത്തിലിറങ്ങുകയും ചെയ്യുന്ന സ്ഥിതിയാണ്. ഹൈദരാബാദിലും വിജയവാഡയിലും ജനജീവിതം സാധാരണ നിലയിൽ തുടരുകയാണ്.

അതേസമയം, ബിഹാറിലും പശ്ചിമ ബംഗാളിലുമടക്കം പണിമുടക്ക് ശക്തമാണ്. ബിഹാറിൽ സമരാനുകൂലികൾ വന്ദേഭാരത് തടഞ്ഞു. ആ‍‍ർജെഡി കോൺ​ഗ്രസ് നേതാക്കൾ സംയുക്തമായാണ് ട്രെയിൻ തടഞ്ഞത്. പൊതു ഗതാഗതം പൂർണമായും സ്തംഭിച്ച നിലയിലാണ്. പശ്ചിമ ബംഗാളിലും യൂണിയൻ നേതാക്കൾ വാഹനങ്ങൾ തടഞ്ഞിട്ടുണ്ട്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com