ഛത്തീസ്ഗഡിൽ നക്‌സൽ ആക്രമണം; 2 ജവാന്മാർക്ക് വീരമൃത്യു

സൈനികർ സഞ്ചരിച്ച ട്രക്ക് കടന്നു പോയ വഴിയിൽ നക്സലൈറ്റുകൾ സ്ഥാപിച്ച സ്ഫോടക വസ്തുക്കൾ പൊട്ടിത്തെറിച്ചായിരുന്നു അപകടം
naxal attack 2 jawans killed in sukma
ഛത്തീസ്ഗഡിൽ നക്‌സൽ ആക്രമണത്തിൽ 2 ജവാന്മാർക്ക് വീരമൃത്യു

റായ്പൂർ: ഛത്തീസ്ഗഡിലെ സുഖ്മയിൽ നക്സലൈറ്റുകൾ നടത്തിയ ആക്രമണത്തിൽ 2 ജവാന്മാർക്ക് വീരമൃത്യു. സൈനികർ സഞ്ചരിച്ച ട്രക്ക് കടന്നു പോയ വഴിയിൽ നക്സലൈറ്റുകൾ സ്ഥാപിച്ച സ്ഫോടക വസ്തുക്കൾ പൊട്ടിത്തെറിച്ചായിരുന്നു അപകടം.

സിആർപിഎഫ് കോബ്ര വിഭാഗം 201 ബറ്റാലിയനിലെ ആർ‌. വിഷ്ണു (35), ശൈലേന്ദ്ര (29) എന്നീ കമാൻഡോകളാണ് കൊല്ലപ്പെട്ടത്. ആഴ്ചതോറുമുള്ള റേഷൻ വാങ്ങാനായി പോകവെയായിരുന്നു അപകടം. മറ്റ് സൈനികർക്ക് പരുക്കേറ്റതായി പൊലീസ് അറിയിച്ചു.

Trending

No stories found.

Latest News

No stories found.