കൈയിൽ കാശില്ല; കള്ള നോട്ടടിച്ച് നക്സലുകൾ

ഛത്തിസ്ഗഡിലെ സുക്മയിൽ നക്സലുകളിൽ നിന്ന് കള്ളനോട്ടും അച്ചടി സാമഗ്രികളും പിടിച്ചെടുത്തു
Naxals turn to fake currency in financial crunch
നക്സലുകളിൽ നിന്നു പിടിച്ചെടുത്ത കള്ളനോട്ടടിക്കാനുള്ള ഉപകരണങ്ങളും ആയുധങ്ങളും.
Updated on

സുക്മ: ഛത്തിസ്ഗഡിലെ സുക്മയിൽ മാവോയിസ്റ്റുകളിൽ നിന്നു കള്ളനോട്ടുകളും ഇവ അച്ചടിക്കാനുള്ള ഉപകരണങ്ങളും രക്ഷാസേന പിടിച്ചെടുത്തു. ഇതാദ്യമാണ് മാവോയിസ്റ്റുകളിൽ നിന്നു കള്ളനോട്ട് കണ്ടെടുക്കുന്നത്. ബസ്തർ മേഖലയിലെ ഉൾപ്രദേശങ്ങളിൽ പാവപ്പെട്ട ആദിവാസികളെ നക്സലുകൾ കള്ളനോട്ട് നൽകി വഞ്ചിക്കുന്നതായി നേരത്തേ അറിവായിരുന്നു.

ശനിയാഴ്ച വൈകിട്ട് കോരജ്ഗുഡയ്ക്കു സമീപത്തെ വനമേഖലയിലുള്ള മലയിൽ നിന്നാണ് പൊലീസും കേന്ദ്രസേനയും പ്രത്യേക ദൗത്യ സേനയുമുൾപ്പെടുന്ന സംഘം കള്ളനോട്ടും സാമഗ്രികളും പിടിച്ചെടുത്തതെന്നു സുക്മ എസ്പി കിരൺ ചവാൻ. 50, 100, 200, 500 നോട്ടുകൾ, 200 കുപ്പി മഷി, കളർ പ്രിന്‍റർ, ബ്ലാക്ക് ആൻഡ് വൈറ്റ് പ്രിന്‍റർ, ഇൻവെർട്ടർ, പ്രിന്‍റർ മെഷീൻ കാട്രിജ്, പ്രിന്‍റർ റോളർ, ബാറ്ററി, വയർലെസ് സെറ്റുകൾ, തോക്കുകൾ, സ്ഫോടക വസ്തുക്കൾ തുടങ്ങിയവ കണ്ടെടുത്തു.

നോട്ട് അസാധുവാക്കലിനു പിന്നാലെ നക്സൽ വിരുദ്ധ നടപടികൾ ശക്തമാക്കിയത് ഇവരുടെ സാമ്പത്തിക അടിത്തറയെ ബാധിച്ചിട്ടുണ്ടെന്നു പൊലീസ്. സാമ്പത്തിക ഞെരുക്കം നേരിട്ടതോടെയാണ് മേഖലയിലെ ആഴ്ചച്ചന്തകളിൽ ഇവർ കള്ളനോട്ട് നൽകേണ്ട അവസ്ഥയിലെത്തിയതെന്നും പൊലീസ് പറഞ്ഞു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com