ഹരിയാന മുഖ്യമന്ത്രിയായി നായബ് സിങ് സെയ്നി സത്യപ്രതിജ്ഞ ചെയ്തു

പാര്‍ട്ടി വിളിച്ച യോഗത്തില്‍ പങ്കെടുക്കാതിരുന്ന 4 ജെജെപി എംഎല്‍എമാര്‍ സത്യപ്രതിജ്ഞാ വേദിയിലെത്തി.
Nayab Singh Saini took oath as the new chief minister of Haryana
Nayab Singh Saini took oath as the new chief minister of Haryana
Updated on

ചണ്ഡിഗഡ്: ഹരിയാന മുഖ്യമന്ത്രിയായി നായബ് സിങ് സെയ്നി സത്യപ്രതിജ്ഞ ചെയ്തു. ചൊവ്വാഴ്ച വൈകീട്ട് ഹരിയാന രാജ്ഭവനിലാണ് സത്യപ്രതിജ്ഞ ചടങ്ങ് നടന്നത്. പാര്‍ട്ടി വിളിച്ച യോഗത്തില്‍ പങ്കെടുക്കാതിരുന്ന 4 ജെജെപി എംഎല്‍എമാര്‍ സത്യപ്രതിജ്ഞാ വേദിയിലെത്തി. പിന്നോക്ക വിഭാഗത്തിൽ നിന്നുള്ള നേതാവായ സൈനി ഹരിയാനയിലെ കുരുക്ഷേത്ര മണ്ഡലത്തിൽ നിന്നുള്ള എംപിയുമാണ്. വിമത ജെജെപി എംഎൽഎമാർ അടുക്കമുള്ള പുതിയ മന്ത്രിസഭയിൽ അംഗങ്ങളാകുമെന്നാണ് വിവരം.

ചൊവ്വാഴ്ച രാവിലെ ഖട്ടര്‍ രാജിക്കത്ത് ​ഗവർണർ ബന്ദാരു ദത്താത്രേയയ്ക്ക് കൈമാറിയിരുന്നു. ബിജെപി- ജെജെപി സഖ്യം പിളര്‍ന്നതോടെ മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടര്‍ രാജിവച്ചതിനു പിന്നാലെയാണ് പുതിയ സര്‍ക്കാര്‍ അധികാരമേറ്റത്. ലോക്സഭ സീറ്റു വിഭജനവുമായി ബന്ധപ്പെട്ട തർക്കത്തെത്തുടർന്നാണ് ഹരിയാനയിലെ ബിജെപി-ജെജെപി സഖ്യം തകർന്നത്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com