രാജ‍്യത്ത് പെട്രോളിനും ഡീസലിനും വില കുറച്ച് ന‍യാര

പെട്രോളിന് 5 രൂപയും ഡീസലിന് 3 രൂപയുമാണ് കുറച്ചിരിക്കുന്നത്
nayara decrease diesel and petrol prices

രാജ‍്യത്ത് പെട്രോളിനും ഡീസലിനും വില കുറച്ച് ന‍യാര

@NayaraEnergy

Updated on

ന‍്യൂഡൽഹി: സ്വകാര‍്യ എണ്ണ വിതരണ കമ്പനിയായ നയാര എനർ‌ജി ഇന്ത‍്യയിലെ പെട്രോളിന്‍റെയും ഡീസലിന്‍റെയും വില കുറച്ചു. പെട്രോളിന് 5 രൂപയും ഡീസലിന് 3 രൂപയുമാണ് കുറച്ചിരിക്കുന്നത്. പശ്ചിമേഷ‍്യൻ സംഘർഷങ്ങൾ കുറഞ്ഞതിനെത്തുടർന്ന് അന്താരാഷ്ട്ര വിപണിയിൽ അസംസ്കൃത എണ്ണയ്ക്ക് വില കുറഞ്ഞിരുന്നു. ഇതേത്തുടർന്നാണ് നടപടി.

രാജ‍്യത്ത് നയാരയ്ക്ക് 7,000ത്തോളം പെട്രോൾ പമ്പുകളുണ്ട്. പുതുക്കിയ നിരക്കുകൾ നിലവിൽ വന്നുവെങ്കിലും ഓരോ സംസ്ഥാനത്തിന്‍റെയും നികുതിയിൽ വ‍്യത‍്യാസമുള്ളതിനാൽ വില‍യിൽ മാറ്റമുണ്ടാകും. അതേസമയം, പൊതുമേഖലാ എണ്ണക്കമ്പനികളായ ഭാരത് പെട്രോളിയം, ഹിന്ദുസ്ഥാൻ പെട്രോളിയം അടക്കമുള്ള കമ്പനികൾ വില കുറയ്ക്കാൻ തയാറായിട്ടില്ല.

logo
Metro Vaartha
www.metrovaartha.com