പാഠപുസ്തകത്തിൽ നിന്നും മൗലാന അബ്‌ദുൾ കലാം ആസാദിനെയും പുറത്താക്കി എൻസിഇആർടി

സിലബസ് പരിഷ്കരണത്തിന്‍റെ ഭാഗമായുള്ള നടപടിയാണെന്നും മറ്റ് ഉദ്ദേശ്യങ്ങളൊന്നുമില്ലെന്നുമാണു എൻസിഇആർടിയുടെ വിശദീകരണം
പാഠപുസ്തകത്തിൽ നിന്നും മൗലാന അബ്‌ദുൾ കലാം ആസാദിനെയും പുറത്താക്കി എൻസിഇആർടി

ഡൽഹി: സ്വാതന്ത്ര്യസമര സേനാനിയും ഇന്ത്യയുടെ ആദ്യ വിദ്യാഭ്യാസ മന്ത്രിയുമായ മൗലാന അബ്‌ദുൾ കലാം ആസാദിനെയും പാഠപുസ്തകത്തിൽ നിന്ന് ഒഴിവാക്കി നാഷണൽ കൗൺസിൽ ഫോർ എജ്യുക്കേഷണൽ റിസർച്ച് ആൻഡ് ട്രെയ്നിങ് ( എൻസിഇആർടി). പ്ലസ് വൺ പാഠപുസ്തകത്തിൽ നിന്നാണു മൗലാന അബ്ദുൾ കലാം ആസാദിനെക്കുറിച്ചുള്ള പരാമർശങ്ങൾ നീക്കിയത്. നേരത്തെ ഗാന്ധിജിയേയും മുഗൾ സാമ്രാജ്യത്തേയും കുറിച്ചുള്ള പരാമർശങ്ങൾ പാഠപുസ്തകത്തിൽ നിന്നും നീക്കം ചെയ്തത് വിവാദങ്ങൾക്കിട വരുത്തിയിരുന്നു.

ഭരണഘടന എന്തുകൊണ്ട്, എങ്ങനെ എന്ന അധ്യായത്തിൽ നിന്നാണ് മൗലാന അബ്‌ദുൾ കലാം ആസാദിനെക്കുറിച്ചുള്ള പരാമർശങ്ങൾ നീക്കം ചെയ്തത്. ജമ്മു കശ്മീരിനെക്കുറിച്ചുള്ള പരാമർശങ്ങളും ഇതേ പുസ്തകത്തിൽ നിന്നും നീക്കം ചെയ്തിട്ടുണ്ട്. ചരിത്രത്തെ വികലമാക്കുന്ന തരത്തിലുള്ള പരിഷ്കരണമാണു പാഠപുസ്തകങ്ങളിൽ നടക്കുന്നതെന്ന തരത്തിൽ വ്യാപക വിമർശനം ഉയർന്നിരുന്നു. എന്നാൽ സിലബസ് പരിഷ്കരണത്തിന്‍റെ ഭാഗമായുള്ള നടപടിയാണെന്നും മറ്റ് ഉദ്ദേശ്യങ്ങളൊന്നുമില്ലെന്നുമാണു എൻസിഇആർടിയുടെ വിശദീകരണം.

Related Stories

No stories found.

Latest News

No stories found.
logo
Metrovaartha
www.metrovaartha.com