ജുഡീഷ്യറിക്കെതിരായ പാഠഭാഗം; പുസ്തകം പൂർണമായും പിൻവലിച്ച് NCERT

കോടതിയോട് മാപ്പ് അപേക്ഷിച്ച് എൻസിഇആർടി
NCERT withdraws entire book containing passage against judiciary

ജുഡീഷ്യറിക്കെതിരായ പാഠഭാഗം; പുസ്തകം പൂർണമായും പിൻവലിച്ച് NCERT

file image

Updated on

ന്യൂഡൽഹി: എട്ടാം ക്ലാസ് പാഠപുസ്തകത്തിൽ ജുഡീഷ്യറി‍യിലെ അഴിമതിയെ കുറിച്ച് പ്രതിപാദിപ്പിക്കുന്ന അധ്യായം ഉൾപ്പെടുത്തിയ സംഭവത്തിൽ മാപ്പ് അപേക്ഷിച്ച് എൻസിഇആർടി. വിവാദമായ പുസ്തകം പുർ‌ണമായും പിൻവലിച്ചതായും ഉള്ളടക്കത്തിൽ നിരുപാധികമായി ക്ഷമ ചോദിക്കുന്നതായും വാർത്താക്കുറിപ്പിലൂടെ വ്യക്തമാക്കി.

സംഭവത്തിൽ സുപ്രീംകോടതി സ്വമേധയാ എടുത്ത കേസിൽ ബുധനാഴ്ച വാദം കേൾക്കാനിരിക്കെയാണ് നീക്കം.

എട്ടാം ക്ലാസിലെ സോഷ്യൽ സയൻസ് പാഠപുസ്തകമായ Exploring SocietyIndia and Beyond ലെ The Role Of Judiciary in our Society എന്ന അധ്യായമാണ് വിവാദമായത്. ജുഡീഷറിയെ മോശമായി ചിത്രീകരിക്കുന്ന ഉള്ളടക്കം ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് പുസ്തകത്തിന്‍റെ വിതരണം തടയാനും ഓൺലൈൻ പതിപ്പുകൾ‌ നീക്കം ചെയ്യാനും സുപ്രീംകോടതി നേരത്തെ ഉത്തരവിട്ടിരുന്നു. സംഭവത്തിൽ എൻസിഇആർടി ഡയറക്‌ടർക്കും, വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറിക്കും കോടതി കാരണംകാണിക്കൽ നോട്ടീസ് അയച്ചിട്ടുണ്ട്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com