ബിജെപിക്ക് 370 സീറ്റുകൾ ലഭിക്കും: മോദി

തെ​ര​ഞ്ഞെ​ടു​പ്പു വ​രു​മ്പോ​ൾ മാ​ത്ര​മാ​ണ് അ​വ​ർ ആ​ദി​വാ​സി​ക​ളെ​യും ഗ്രാ​മ​ങ്ങ​ളെ​യും ക​ർ​ഷ​ക​രെ​യും ഓ​ർ​മി​ച്ച​ത്
പ്രധാനമന്ത്രി നരേന്ദ്ര മോദി
പ്രധാനമന്ത്രി നരേന്ദ്ര മോദി

ജാ​ബു​വ: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ബി​ജെ​പി​ക്ക് 370ലേ​റെ സീ​റ്റു​ക​ൾ ല​ഭി​ക്കു​മെ​ന്നു ത​നി​ക്ക് ഉ​റ​പ്പാ​ണെ​ന്നു പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി. എ​ൻ​ഡി​എ 400 ക​ട​ക്കു​മെ​ന്നും മോ​ദി ആ​വ​ർ​ത്തി​ച്ചു. മ​ധ്യ​പ്ര​ദേ​ശി​ലെ ജാ​ബു​വ​യി​ൽ ഗോ​ത്ര വി​ഭാ​ഗ​ത്തി​ന്‍റെ പൊ​തു​യോ​ഗ​ത്തി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

കോ​ൺ​ഗ്ര​സ് എ​ക്കാ​ല​വും ആ​ദി​വാ​സി​വി​രു​ദ്ധ ന​യ​മാ​ണു പി​ന്തു​ട​ർ​ന്ന​തെ​ന്നും മോ​ദി. തെ​ര​ഞ്ഞെ​ടു​പ്പു വ​രു​മ്പോ​ൾ മാ​ത്ര​മാ​ണ് അ​വ​ർ ആ​ദി​വാ​സി​ക​ളെ​യും ഗ്രാ​മ​ങ്ങ​ളെ​യും ക​ർ​ഷ​ക​രെ​യും ഓ​ർ​മി​ച്ച​ത്. കൊ​ള്ള​യും ഭി​ന്നി​പ്പി​ക്ക​ലു​മാ​ണ് കോ​ൺ​ഗ്ര​സി​ന്‍റെ ന​യം. പ​രാ​ജ​യം മു​ന്നി​ൽ​ക്കാ​ണു​ന്ന അ​വ​ർ ഇ​പ്പോ​ഴും അ​തി​നാ​ണു ശ്ര​മി​ക്കു​ന്ന​ത്. എ​ന്നാ​ൽ, ഇ​പ്പോ​ൾ ജ​ന​ങ്ങ​ൾ​ക്ക് സ​ത്യ​മ​റി​യാം. കോ​ൺ​ഗ്ര​സ് ഇ​നി​യൊ​രു കാ​ല​ത്തും വി​ജ​യി​ക്കി​ല്ല.

നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ കോ​ൺ​ഗ്ര​സ് മ​ധ്യ​പ്ര​ദേ​ശി​ൽ ത​ക​ർ​ന്ന​ടി​ഞ്ഞു. ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ അ​വ​ർ തു​ട​ച്ചു​നീ​ക്ക​പ്പെ​ടും. ബി​ജെ​പി​ക്കു 370 സീ​റ്റു​ക​ളും എ​ൻ​ഡി​എ​യ്ക്ക് 400 സീ​റ്റു​ക​ളും ഉ​റ​പ്പാ​ക്കാ​ൻ അ​ദ്ദേ​ഹം വോ​ട്ട​ർ​മാ​രോ​ട് അ​ഭ്യ​ർ​ഥി​ച്ചു.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com