NEET: 68 original Question paper found Burned
68 നീറ്റ് ചോദ്യപേപ്പറുകള്‍ കത്തിച്ച നിലയില്‍; നിർണായക തെളിവുകൾ നല്‍കി ബിഹാർ പൊലീസ്

68 നീറ്റ് ചോദ്യപേപ്പറുകള്‍ കത്തിച്ച നിലയില്‍; നിർണായക തെളിവുകൾ നല്‍കി ബിഹാർ പൊലീസ്

30 വിദ്യാർത്ഥികൾക്ക് ചോദ്യപേപ്പർ നൽകിയെന്നും കണ്ടെത്തിയിട്ടുണ്ട്.
Published on

പാറ്റ്ന: നീറ്റ് പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ന്നതിന് സിബിഐ അന്വേഷണ സംഘത്തിന് തെളിവ് നല്‍കി ബിഹാര്‍ പൊലീസ്. 68 ചോദ്യപേപ്പറുകള്‍ കത്തിച്ച നിലയില്‍ കണ്ടെത്തി. ജാര്‍ഖണ്ഡിലെ ഒയാസിസ് സ്കൂള്‍ എന്ന കേന്ദ്രത്തിലെ പേപ്പറുകളാണ് ചോര്‍ന്നതെന്നാണ് സ്ഥിരീകരണം. കത്തിച്ച പേപ്പറുകളിലെ ചോദ്യങ്ങൾ യഥാർത്ഥ പേപ്പറുമായി യോജിക്കുന്നത്. ഇതുസംബന്ധിച്ച തെളിവുകളാണ് കൈമാറിയത്.

ബിഹാറിൽ അറസ്റ്റിലായ വ്യക്തി 30 വിദ്യാർത്ഥികൾക്ക് ചോദ്യപേപ്പർ നൽകിയെന്നും കണ്ടെത്തിയിട്ടുണ്ട്. ഇതിൽ പങ്കാളിയായ ഒരു അധ്യാപകൻ അടക്കമുള്ളവരെ ചോദ്യം ചെയ്യലിനായി സിബിഐ കസ്റ്റഡിയിൽ എടുത്തെന്നാണ് വിവരം. ഡൽഹി സിബിഐ യൂണിറ്റിലെ ഉദ്യോഗസ്ഥരെ നാല് സംഘങ്ങളാക്കി തിരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്.സംഭവത്തിൽ സിബിഐ സംഘം അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. ഇതിനിടെ, നീറ്റിൽ പുന:പരീക്ഷ ആവശ്യപ്പെട്ടുള്ള പ്രതിഷേധങ്ങളും രാജ്യത്ത് വിവിധയിടങ്ങളിൽ തുടരുകയാണ്.

logo
Metro Vaartha
www.metrovaartha.com