പരീക്ഷയുടെ പവിത്രതയെ ബാധിച്ചു; നീറ്റ് വിവാദത്തിൽ കേന്ദ്രത്തിനും എൻടിഎയ്ക്കും സുപ്രീംകോടതി നോട്ടീസ്

ദേശീയ മെഡിക്കൽ പ്രവേശന പരീക്ഷയായ നീറ്റ്-യുജിയിൽ 67 പേരാണ് ഒന്നാംറാങ്ക് കരസ്ഥമാക്കിയത്
neet exam controversy sc issued notice to central govt and nta
Supreme court

ന്യൂഡൽഹി: നീറ്റ് പരീക്ഷാ ക്രമക്കേടിൽ ടെസ്റ്റിംഗ് ഏജൻസിക്കും കേന്ദ്ര സർക്കാരിനും നോട്ടീസ് അയച്ച് സുപ്രീംകോടതി. വിവാദം പരീക്ഷയുടെ പവിത്രതയെ ബാധിച്ചെന്ന് വ്യക്തമാക്കിയ കോടതി നോട്ടീസിന്മേൽ മറുപടി നൽകാനും ആവശ്യപ്പെട്ടു. നീറ്റ് പരീക്ഷയിലെ ക്രമക്കേട് ചൂണ്ടിക്കാട്ടി 10 വിദ്യാർഥികളാണ് സുപ്രീംകോടതിയെ സമീപിച്ചത്.

അതേസമയം, എംബിബിഎസ് അടക്കമുള്ള കോഴ്സുകളിലേക്കുള്ള പ്രവേശനത്തിന്‍റെ കൗൺസലിങ് നടപടികൾ സ്റ്റേ ചെയ്യാൻ സുപ്രീംകോടതി വിസമ്മതിച്ചു. കേസ് അടുത്ത മാസം 8 ന് വീണ്ടും പരിഗണിക്കും.

ദേശീയ മെഡിക്കൽ പ്രവേശന പരീക്ഷയായ നീറ്റ്-യുജിയിൽ 67 പേരാണ് ഒന്നാംറാങ്ക് കരസ്ഥമാക്കിയത്. ഇത്രയേറെപ്പേർ ഒന്നാംറാങ്ക് നേടുന്നത് ആദ്യമാണ്. ഹരിയാണയിലെ ഒരു സെന്‍ററിൽ നിന്നു മാത്രം 6 പേർക്ക് മുഴുവൻ റാങ്കും ലഭിച്ചിരുന്നു. ഇത്തവണ ഒന്നാം റാങ്കിൽ മാത്രമല്ല, താഴെയുള്ള മറ്റു റാങ്കുകളിലും സ്‌കോർ വളരെ ഉയർന്നതാണ്.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com