

നീറ്റ് ചോദ്യപേപ്പർ ക്രമക്കേട്: ജൂൺ 14ന് ബെംഗളൂരുവിൽ പ്രതിഷേധത്തിനൊരുങ്ങി സിജെപി
ബെംഗളൂരു: നീറ്റ് ചോദ‍്യപേപ്പർ ക്രമക്കേടുമായി ബന്ധപ്പെട്ട വിഷയത്തിൽ കേന്ദ്ര വിദ‍്യാഭ‍്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജി വയ്ക്കണമെന്ന് ആവശ‍്യപ്പെട്ട് കോക്റോച്ച് ജനതാ പാർട്ടി ജൂൺ 14ന് ബെംഗളൂരുവിൽ പ്രതിഷേധം നടത്തും.
ഡൽഹി ജന്തർമന്തറിലെ പ്രതിഷേധത്തിനു പിന്നാലെയാണ് സിജെപി വീണ്ടും പ്രതിഷേധത്തിനൊരുങ്ങുന്നത്. അധ‍്യാപകരും വിദ‍്യാർഥികളും രക്ഷിതാക്കളും തങ്ങളോടൊപ്പം പ്രതിഷേധത്തിൽ പങ്കെടുക്കണമെന്ന് സിജെപി വക്താവ് സൗരവ് ദാസ് അഭ‍്യർഥിച്ചു.