രണ്ട് ഷിഫ്റ്റ് വേണ്ട; നീറ്റ് പരീക്ഷ ഒറ്റ ഷിഫ്റ്റിൽ നടത്താൻ സുപ്രീംകോടതി നിർദേശം

രണ്ട് ഷിഫ്റ്റുകളിലായി പരീക്ഷ നടത്താനുള്ള ദേശീയ പരീക്ഷാ ബോർഡിന്‍റെ തീരുമാനത്തെ ചോദ്യം ചെയ്തുള്ള ഹർജി പരിഗണിക്കവെയാണ് കോടതി നിർദേശം
neet pg exam 2025 supreme court says to be conducted in one shift

രണ്ട് ഷിഫ്റ്റുകൾ ഏകപക്ഷീയം; നീറ്റ് പരീക്ഷ ഒറ്റ ഷിഫ്റ്റിൽ നടത്താൻ സുപ്രീംകോടതി നിർദേശം

Updated on

ന്യൂഡൽഹി: നീറ്റ് പരീക്ഷ ഒറ്റ ഷിഫ്റ്റിൽ നടത്താൻ നിർദേശിച്ച് സുപ്രീം കോടതി. രണ്ട് സമയങ്ങളിലായി പരീക്ഷ നടത്തുന്നത് ഏകപക്ഷീയമാണെന്നും കോടതി ചൂണ്ടിക്കാട്ടി. രണ്ട് ഷിഫ്റ്റുകളിലായി പരീക്ഷ നടത്താനുള്ള ദേശീയ പരീക്ഷാ ബോർഡിന്‍റെ തീരുമാനത്തെ ചോദ്യം ചെയ്തുള്ള ഹർജി പരിഗണിക്കവെയാണ് കോടതി നിർദേശം.

പരീക്ഷ കൂടുതൽ സുതാര്യമാവുന്നതിന്‍റെ ഭാഗമായി ജൂൺ 15ന് നടത്തുന്ന പരീക്ഷ ഒറ്റ ഷിഫ്റ്റിൽ മതിയെന്ന് കോടതി ഉത്തരവിടുകയായിരുന്നു. ഇത് സംബന്ധിച്ച് ദേശീയ പരീക്ഷ ബോർഡിന് (എൻബിഇ) സുപ്രീംകോടതി നിർദേശം നൽകിയിട്ടുണ്ട്. നിലവിൽ രണ്ട് ഷിഫ്റ്റുകളിലായാണ് നീറ്റ് യുജി, പിജി പരീക്ഷകൾ നടത്തുന്നത്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com