നീറ്റ് പിജി പുതുക്കിയ പരീക്ഷ തീയതി അടുത്തയാഴ്ച പ്രഖ്യാപിക്കും; കേന്ദ്ര വിദ്യാഭ്യാസമന്ത്രി

പ്രശ്‌നം പരിഹരിക്കാന്‍ പുതിയനിയമം രൂപവത്കരിച്ചിട്ടുണ്ടെന്നും മുഴുവന്‍ കേസും സിബിഐക്ക് കൈമാറിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി
neet pg new dates to be announced soon
നീറ്റ് പിജി പരീക്ഷയുടെ പുതുക്കിയ തീയതി അടുത്തയാഴ്ച പ്രഖ്യാപിക്കും

ന്യൂഡൽഹി: നീറ്റ് പിജി 2024 പുതുക്കിയ തീയതി തിങ്കളാഴ്ചയോടെയോ ചൊവ്വാഴ്ചയോടയോ പ്രഖ്യാപിക്കുമെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ പറഞ്ഞു. ദേശീയ പരീക്ഷാ ഏജന്‍സിയുടെ ബന്ധപ്പെട്ട വിവാദങ്ങള്‍ ഉടന്‍ പരിഹരിക്കുമെന്നും ഐഎസ്ആര്‍ഒ മുന്‍ ചെയര്‍മാന്‍ കെ.രാധാകൃഷ്ണന്‍റെ നേതൃത്വത്തിലുള്ള ഉന്നത സമിതി ഏജന്‍സി പരിഷ്‌കരിക്കുന്നതിനുള്ള നടപടി ആരംഭിച്ചിട്ടുണ്ടെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി.

പ്രശ്‌നം പരിഹരിക്കാന്‍ പുതിയനിയമം രൂപവത്കരിച്ചിട്ടുണ്ടെന്നും മുഴുവന്‍ കേസും സിബിഐക്ക് കൈമാറിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ചർച്ചയ്ക്ക് കേന്ദ്രം തയാറാവുന്നില്ലെന്ന കോൺഗ്രസിന്‍റെ ആരോപണത്തോട് ഏത് ചർച്ചയ്ക്കും തയാറാണെന്ന് അറയിച്ചതായി മന്ത്രി പറഞ്ഞു.

Trending

No stories found.

Latest News

No stories found.