NEET UG 2024: leaked question paper provided matched the actual exam question paper accused admits
നീറ്റ് ചോദ്യപേപ്പർ തലേന്നേ ചോർന്നു കിട്ടി'; അറസ്റ്റിലായ 22 കാരന്‍റെ മൊഴി പുറത്ത്'

'നീറ്റ് ചോദ്യപേപ്പർ തലേന്നേ ചോർന്നു കിട്ടി'; അറസ്റ്റിലായ 22 കാരന്‍റെ മൊഴി പുറത്ത്'

പുനഃപരീക്ഷ ആവശ്യപ്പെട്ടുള്ള ഹർജികൾ ഇന്ന് സുപ്രീംകോടതി പരിഗണിക്കും.
Published on

ന്യൂഡൽഹി: നീറ്റ് പരീക്ഷയ്ക്ക് മുന്‍പേ ചോദ്യപേപ്പര്‍ ചോര്‍ന്ന് കിട്ടിയെന്ന് അറസ്റ്റിലായ വിദ്യാര്‍ഥിയുടെ മൊഴി. ബിഹാര്‍ സ്വദേശിയായ 22കാരന്‍ അനുരാഗ് യാദവ് ആണ് മൊഴി നല്‍കിയത്. അഞ്ചാം തീയതി നടക്കേണ്ട പരീക്ഷയുടെ പേപ്പര്‍ നാലാം തീയതിയാണ് ലഭിച്ചതെന്ന് അനുരാഗ് പറയുന്നു. സമസ്തിപൂർ പൊലീസിന് നൽകിയ മൊഴിപ്പകർപ്പ് പുറത്ത് വന്നു.

മെയ് അഞ്ചാം തീയതി നടന്ന പരീക്ഷയുടെ ചോദ്യപേപ്പർ തലേന്ന് തന്നെ കിട്ടിയെന്നും തന്‍റെ ബന്ധു വഴിയാണ് മെയ് 4ന് ചോദ്യപേപ്പർ കിട്ടിയതെന്നും വിദ്യാർത്ഥി മൊഴി നല്‍കി. പൊലീസ് അന്വേഷണ റിപ്പോര്‍ട്ട് കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന് സമര്‍പ്പിച്ചിട്ടുണ്ട്. അതേസമയം, നീറ്റ് പുനഃപരീക്ഷ ആവശ്യപ്പെട്ടുള്ള ഹർജികൾ ഇന്ന് സുപ്രീംകോടതി പരിഗണിക്കും. എസ്എഫ്ഐ അടക്കം നൽകിയ പത്ത് ഹർജികളാണ് കോടതി പരിഗണിക്കുക. നെറ്റ് പരീക്ഷ സാഹചര്യവും കോടതിയെ ധരിപ്പിക്കും.

എന്‍ജിനിയറായ തന്‍റെ അമ്മാവന്‍ വഴിയാണ് ചോദ്യപേപ്പര്‍ നാലാം തീയതി ലഭിച്ചതെന്നും അതിനുള്ള ഉത്തരവും അതോടൊപ്പം ഉണ്ടായിരുന്നെന്നും വിദ്യാര്‍ഥി പൊലീസിന് നല്‍കിയ മൊഴിയില്‍ പറയുന്നു. അഞ്ചാം തീയതി പരീക്ഷാ ഹാളിലെത്തിയപ്പോള്‍ ലഭിച്ച ചോദ്യപേപ്പര്‍ അമ്മാവന്‍ നല്‍കിയ അതേ ചോദ്യപേപ്പര്‍ തന്നെയായിരുന്നെന്നും പരീക്ഷാര്‍ഥി പറഞ്ഞു. അതേസമയം, നീറ്റ് പുനഃപരീക്ഷ ആവശ്യപ്പെട്ടുള്ള ഹർജികൾ ഇന്ന് സുപ്രീംകോടതി പരിഗണിക്കും.

logo
Metro Vaartha
www.metrovaartha.com