'ജെൻ സി' പ്രക്ഷോഭം; ഇന്ത്യയിൽ നിന്നും നേപ്പാളിലേക്കുള്ള വിമാന സർവീസുകൾ റദ്ദാക്കി

നേപ്പാളിലെ ഇന്ത്യക്കാർ ജാഗ്രതയോടെ ഇരിക്കണമെന്നും സുരക്ഷിത സ്ഥാനങ്ങളിൽ തുടരണമെന്നും വിദേശകാര്യ മന്ത്രാലയം നിർദേശിക്കുന്നു
nepal gen z protests flights from india cancelled

'ജെൻ സി' പ്രക്ഷോഭം; ഇന്ത്യയിൽ നിന്നുള്ള വിമാന സർവീസുകൾ റദ്ദാക്കി

Updated on

ന്യൂഡൽഹി: ഇന്ത്യയിൽ നിന്നും നേപ്പാളിലേക്കുള്ള വിമാന സർവീസുകൾ റദ്ദ് ചെയ്തു. ജെൻ സി പ്രക്ഷോഭം ശക്തമായ സാഹചര്യത്തിലാണ് നടപടി. എയർ ഇന്ത്യ, ഇൻ‌ഡിഗോ വിമാനങ്ങളാണ് റദ്ദ് ചെയ്തത്.

നേപ്പാളിലെ ഇന്ത്യക്കാർ ജാഗ്രതയോടെ ഇരിക്കണമെന്നും സുരക്ഷിത സ്ഥാനങ്ങളിൽ തുടരണമെന്നും വിദേശകാര്യ മന്ത്രാലയം നിർദേശിക്കുന്നു. സ്ഥിതിഗതികൾ വിലയിരുത്തി വരികയാണെന്നും പൗരന്മാർക്കായി ഹെൽപ്പ് ലൈനുകൾ പുറത്തിറക്കിയതായും മന്ത്രാലയം അറിയിച്ചു. നേപ്പാൾ ഭരണ കൂടം പുറപ്പടുവിക്കുന്ന മാർഗ നിർദേശങ്ങളും നടപടികളും പാലിക്കണമെന്നും വിദേശകാര്യ മന്ത്രാലയം അറിയിക്കുന്നു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com