കേന്ദ്ര മന്ത്രിസഭയിൽ 'നെപ്പോ കിഡ്‌സ്', ഒന്നും രണ്ടുമല്ല, 20 പേർ

കുടുംബ പാരമ്പര്യത്തിൽ കേന്ദ്ര മന്ത്രിമാരായ ഇരുപതു പേരുടെ പട്ടികയുമായി രാഹുൽ ഗാന്ധി
കേന്ദ്ര മന്ത്രിസഭയിൽ 'നെപ്പോ കിഡ്‌സ്' ഒന്നും രണ്ടുമല്ല, 20 പേർ
എച്ച്.ഡി. കുമാരസ്വാമി, ജ്യോതിരാദിത്യ സിന്ധ്യ, ചിരാഗ് പസ്വാൻ.

ന്യൂഡൽഹി: കുടുംബ വാഴ്ചയെന്നു കോൺഗ്രസിനെ കുറ്റപ്പെടുത്തുന്ന ബിജെപിയുടെ മന്ത്രിസഭയിൽ അടിമുടി കുടുംബവാഴ്ചയെന്ന് രാഹുൽ ഗാന്ധി.

കേന്ദ്ര സർക്കാർ കുടുംബ കൂട്ടായ്മയായെന്ന് ആരോപിച്ച രാഹുൽ, കുടുംബ പാരമ്പര്യത്തിലൂടെ മന്ത്രിമാരായ ഇരുപതു പേരുടെ പട്ടികയും പുറത്തുവിട്ടു.

രാഹുൽ ഗാന്ധി പുറത്തുവിട്ട പട്ടിക ഇങ്ങനെ:

  1. എച്ച്.ഡി. കുമാരസ്വാമി - മുൻ പ്രധാനമന്ത്രി എച്ച്.ഡി. ദേവഗൗഡയുടെ മകൻ

  2. ജ്യോതിരാദിത്യ സിന്ധ്യ - മുൻ കേന്ദ്രമന്ത്രി മാധവറാവു സിന്ധ്യയുടെ മകൻ

  3. ചിരാഗ് പസ്വാൻ - മുൻ കേന്ദ്രമന്ത്രി രാം വിലാസ് പസ്വാന്‍റെ മകൻ

  4. ജയന്ത് ചൗധരി - മുൻ പ്രധാനമന്ത്രി ചൗധരി ചരൺ സിങ്ങിന്‍റെ മകൻ

  5. രാം നാഥ് ഠാക്കൂർ - ബിഹാർ മുൻ മുഖ്യമന്ത്രി കർപ്പൂരി ഠാക്കൂറിന്‍റെ മകൻ

  6. റാവു ഇന്ദർജിത് സിങ് - ഹരിയാന മുൻ മുഖ്യമന്ത്രി റാവു ബിരേന്ദർ സിങ്ങിന്‍റെ മകൻ

  7. രവ്നീത് സിങ് ബിട്ടു - പഞ്ചാബ് മുൻ മുഖ്യമന്ത്രി ബിയാന്ത് സിങ്ങിന്‍റെ ചെറുമകൻ

  8. രാം മോഹൻ നായിഡു - മുൻ കേന്ദ്രമന്ത്രി യേരൻ നായിഡുവിന്‍റെ മകൻ

  9. പിയൂഷ് ഗോയൽ - മുൻ കേന്ദ്രമന്ത്രി വേദ് പ്രകാശ് ഗോയലിന്‍റെ മകൻ

  10. കിരൺ റിജിജു - അരുണാചൽ പ്രദേശ് മുൻ പ്രോടേം സ്പീക്കർ റിഞ്ചിൻ ഖാരുവിന്‍റെ മകൻ

  11. ജെ.പി. നദ്ദ - മധ്യപ്രദേശ് മുൻ മന്ത്രിയും മുൻ എംപിയുമായ ജയശ്രീ ബാനർജിയുടെ മകളുടെ ഭർത്താവ്

  12. ജിതിൻ പ്രസാദ - മുൻ എംപി ജിതേന്ദ്ര പ്രസാദയുടെ മകൻ

  13. കീർത്തി വർധൻ സിങ് - ഉത്തർ പ്രദേശിലെ മുൻ മന്ത്രി മഹാരാജ് ആനന്ദ് സിങ്ങിന്‍റെ മകൻ

  14. ധർമേന്ദ്ര പ്രധാൻ - മുൻ കേന്ദ്രമന്ത്രി ദേബേന്ദ്ര പ്രധാന്‍റെ മകൻ

  15. അനുപ്രിയ പട്ടേൽ - ബഹുജൻ സമാജ് പാർട്ടിയുടെയും അപ്നാ ദളിന്‍റെയും സ്ഥാപകൻ സോനേലാൽ പട്ടേലിന്‍റെ മകൾ

  16. രക്ഷാ ഖഡ്സെ - മഹാരാഷ്‌ട്ര മുൻമന്ത്രി ഏക്നാഥ് ഖഡ്സെയുടെ മകന്‍റെ ഭാര്യ

  17. കമലേഷ് പസ്വാൻ - ഉത്തർ പ്രദേശിൽ നിന്ന് ലോക്‌സഭയിലേക്കു മത്സരിച്ച ഓം പ്രകാശ് പസ്വാന്‍റെ മകൻ

  18. വീരേന്ദ്ര കുമാർ ഖാതിക് - മധ്യ പ്രദേശ് മുൻ മന്ത്രി ഗൗരീശങ്കർ ഷെജ്‌വാറിന്‍റെ ശ്വശുരൻ

  19. അന്നപൂർണ ദേവി - ബിഹാർ എംഎൽഎ രമേശ് പ്രസാദ് യാദവിന്‍റെ ഭാര്യ

Trending

No stories found.

Latest News

No stories found.