എം.എ. ബേബിയോ, അതാരാണെന്ന് ബിപ്ലബ് കുമാർ ദേബ്

രാജ്യം മുഴുവന്‍ അറിയപ്പെടുന്ന ഒരു നേതാവ് ഇന്ന് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്കില്ലെന്നും ബിപ്ലബ് പറഞ്ഞു.
Never heard of M.A. Baby despite being CM and MP: Biplab Kumar Deb

ബിപ്ലബ് കുമാർ ദേബ്, എം.എ. ബേബി

Updated on

അഗര്‍ത്തല: സിപിഎം ജനറൽ സെക്രട്ടറിയായി സ്ഥാനത്തെത്തിയ എം.എ. ബേബിയെ പരിഹസിച്ച് മുൻ ത്രിപുര മുഖ്യമന്ത്രിയും ബിജെപി എംപിയുമായ ബിപ്ലബ് കുമാർ ദേബ്. നരേന്ദ്ര മോദി, അമിത് ഷാ, യോഗി ആദിത്യനാഥ് എന്നീ നേതാക്കളെപ്പോലെ ഒരു നേതാവ് സിപിഎമ്മിനുണ്ടോയെന്നാണ് ബിപ്ലബ് ചോദിക്കുന്നത്.

താന്‍ മുഖ്യമന്ത്രിയായിരുന്നപ്പോഴും എംപിയായിരുന്നിട്ടും അദ്ദേഹത്തെ പറ്റി കേട്ടിട്ടില്ലെന്നും, അദ്ദേഹത്തെ കുറിച്ച് അറിയാന്‍ താന്‍ ഗൂഗിളില്‍ സെര്‍ച്ച് ചെയ്യുമെന്നും ബിപ്ലബ് കുമാര്‍ പറഞ്ഞു. രാജ്യം മുഴുവന്‍ അറിയപ്പെടുന്ന ഒരു നേതാവ് ഇന്ന് കമ്യൂണിസ്റ്റ് പാര്‍ട്ടിക്കില്ലെന്നും ബിപ്ലബ് പറഞ്ഞു.

പുതിയ സെക്രട്ടറി പാര്‍ട്ടിക്ക് വളരെ വേണ്ടപ്പെട്ടവനാവാം. എന്നാല്‍, പാര്‍ട്ടിയുടെ ഏറ്റവും ഉയര്‍ന്ന സ്ഥാനത്തേക്കുളള പുതിയ നേതാവിന്‍റെ ആരോഹണം രാജ്യമെമ്പാടും പ്രതിധ്വനിച്ചില്ലെന്നും ബിപ്ലബ് അഭിപ്രായപ്പെട്ടു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com