സുപ്രീംകോടതി ചീഫ് ജസ്റ്റിസായി ബി.ആർ. ഗവായ് ചുമതലയേറ്റു

ചീഫ് ജസ്റ്റിസ് പദവിയിൽ നിന്നു ജസ്റ്റിസ് സഞ്ജീവ് ഖന്ന വിരമിച്ച ഒഴിവിലേക്കാണ് ബി.ആർ. ഗവായിയുടെ നിയമനം
new chief justice br gavai

ജസ്റ്റിസ് ബി.ആർ. ഗവായ്

Updated on

ന്യൂഡൽഹി: സുപ്രീംകോടതിയുടെ 52ാം ചീഫ് ജസ്റ്റിസായി ഭൂഷൺ രാമകൃഷ്ണ ഗവായ് ചുമതലയേറ്റു. രാഷ്ട്രപതി ഭവനിൽ നടത്തിയ ചടങ്ങിൽ രാഷ്ട്രപതി ദ്രൗപതി മുർമു സത്യവാചകം ചൊല്ലിക്കൊടുത്തു. ചീഫ് ജസ്റ്റിസ് പദവിയിൽ നിന്നു ജസ്റ്റിസ് സഞ്ജീവ് ഖന്ന വിരമിച്ച ഒഴിവിലാണ് ബി.ആർ. ഗവായിയുടെ നിയമനം.

പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര മന്ത്രിമാരായ അമിത് ഷാ, രാജ്നാഥ് സിങ്, ജെ.പി. നഡ്ഡ, എസ്. ജയശങ്കർ, പിയൂഷ് ഗോയൽ, അർജുൻ റാം മേഘ്വാൾ. ലോക്സഭാ സ്പീക്കർ ഓം ബിർള, മുൻ ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന, മുൻ പ്രസിഡന്‍റ് റാം നാഥ് കോവിന്ദ് എന്നിവർ സന്നിഹിതരായി.

മലയാളി ജസ്റ്റിസ് കെ.ജി. ബാലകൃഷ്ണനു ശേഷം ചീഫ് ജസ്റ്റിസാവുന്ന രണ്ടാമത്തെ ദലിത് വിഭാഗക്കാരനും ആദ്യ ബുദ്ധ മത വിശ്വാസിയുമാണ് ജസ്റ്റിസ് ബി.ആർ. ഗവായ്. മഹാരാഷ്ട്ര അമരാവതി സ്വദേശിയാണ്. 2023ൽ ബോംബെ ഹൈക്കോടതി ജഡ്ജിയായി. 2019ൽ സുപ്രീംകോടതി ജഡ്ജിയായി. മുൻ കേരള ഗവർണർ ആർ.എസ്. ഗവായിയുടെ മകനാണ് ചീഫ് ജസ്റ്റിസ് ബി.ആർ. ഗവായി.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com