new rural job schemes name willbe  changed

തൊഴിലുറപ്പ് പദ്ധതി-വിബിജി റാം-ജി എന്നാകും

തൊഴിലുറപ്പ് പദ്ധതി-വിബിജി റാം-ജി എന്നാകും ; അടിമുടി മാറ്റം വരുത്തിയ ബില്ലുമായി കേന്ദ്രസർക്കാർ

സംസ്ഥാനങ്ങൾക്ക് അധിക ബാധ്യത
Published on

ന്യൂഡൽഹി: മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിക്ക് പകരമായി പുതിയ തൊഴിലുറപ്പ് പദ്ധതി കൊണ്ടുവരാനുള്ള ബിൽ അവതരിപ്പിച്ച് കേന്ദ്രം. വിബിജി റാം ജി എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന വികസിത ഭാരത് ഗ്യാരണ്ടി ഫോർ റോസ്ഗാർ ആൻഡ് അജീവിക മിഷൻ എന്ന ബിൽ പാർലമെന്‍ററിൽ എത്തുന്നത്. ബിൽ പാസാക്കുന്നത് ഉറപ്പാക്കാൻ ബിജെപി എംപിമാരോട് പാർലമെന്‍റിൽ ഹാജരാകാൻ ആവശ്യപ്പെട്ട് വിപ്പ് നൽകിയിട്ടുണ്ട്.

2005 ൽ യുപിഎ സർക്കാർ ആരംഭിച്ച എംജിഎൻആർഇജിഎ പദ്ധതിപ്രകാരം ഗ്രാമീണ മേഖലകളിലെ തൊഴിലാളികൾക്ക് 100 ദിവസത്തെ തൊഴിൽ ഉറപ്പ് നൽക്കുന്നു.

എന്നാൽ ഈ പുതിയ ബിൽ പ്രകാരം 120 ദിവസത്തെ തൊഴിലാണ് വാഗ്ദാനം ചെയ്യുന്നത്. ജോലി പൂർത്തിയ ശേഷം 15 ദിവസത്തിനകം വേതനം ലഭ്യമാക്കണമെന്നും ബില്ലിൽ വ്യവസ്ഥയുണ്ട്. ഇല്ലെങ്കിൽ തൊഴിൽരഹിത വേതനം നൽകണമെന്നാണ് വ്യവസ്ഥ. ജലസുരക്ഷ, ഗ്രാമീണ അടിസ്ഥാന സൗകര്യങ്ങൾ, ഉപജീവന അടിസ്ഥാന സൗകര്യങ്ങൾ, ദുരന്ത പ്രതിരോധം എന്നിങ്ങനെ നാല് വിഭാഗങ്ങളിലായാണ് ജോലി നിശ്ചയിക്കുക.

പുതിയ ബിൽപ്രകാരം വേതനത്തിന്‍റെ 60 ശതമാനം കേന്ദ്രവും 40 ശതമാനം സംസ്ഥാന സർക്കാരുകളും വഹിക്കണം. കേന്ദ്രഭരണപ്രദേശങ്ങളിൽ 100 ശതമാനവും കേന്ദ്രമാവും വഹിക്കുക. വടക്കു-കിഴക്കൻ, ഹിമാലയൻ സംസ്ഥാനങ്ങൾക്ക് 10 ശതമാനം നൽകിയാൽ മതിയാകും. ബാക്കി 90 ശതമാനം കേന്ദ്രം വഹിക്കും.

logo
Metro Vaartha
www.metrovaartha.com