ആദായനികുതി പരിധിയില്‍ ഇളവുകള്‍: 7 ലക്ഷം വരെ നികുതിയില്ല

നികുതി സ്ലാബുകള്‍ അഞ്ചെണ്ണമാക്കിയിട്ടുണ്ട്. മൂന്നു ലക്ഷം വരെ നികുതി നല്‍കേണ്ടതില്ല
ആദായനികുതി പരിധിയില്‍ ഇളവുകള്‍: 7  ലക്ഷം വരെ നികുതിയില്ല

ആദായനികുതി പരിധിയില്‍ ഇളവുകള്‍ പ്രഖ്യാപിച്ച് ധനമന്ത്രി നിര്‍മല സീതാരാമന്‍. ഏഴു ലക്ഷം രൂപ വരെ വാര്‍ഷിക വരുമാനമുള്ളവരെ ആദായനികുതിയില്‍ നിന്നും ഒഴിവാക്കി. നേരത്തെ ഇത് 5 ലക്ഷമായിരുന്നു.

നികുതി സ്ലാബുകള്‍ അഞ്ചെണ്ണമാക്കിയിട്ടുണ്ട്. മൂന്നു ലക്ഷം വരെ നികുതി നല്‍കേണ്ടതില്ല. 3 മുതല്‍ 6 ലക്ഷം വരെ വരുമാനമുള്ളവര്‍ക്ക് 5 ശതമാനം നികുതി. 6 മുതല്‍ 9 ലക്ഷം വരെ വരുമാനമുള്ളവര്‍ക്ക് 10 ശതമാനവും, 9 മുതല്‍ 12 ലക്ഷം വരെ 15 ശതമാനവും, 12 മുതല്‍ 15 ലക്ഷം വരെ 20 ശതമാനവും, 15 ലക്ഷത്തിനു മുകളില്‍ 30 ശതമാനവുമായിരിക്കും നികുതി.

Trending

No stories found.

Latest News

No stories found.