കാട്ടുപൂച്ച കടിച്ചെടുത്ത് ഓടി; 15 ദിവസം പ്രായമായ കുഞ്ഞിന് മേൽക്കൂരയിൽ നിന്ന് വീണ് ദാരുണാന്ത്യം

ഉത്തർപ്രദേശിലെ ബദായുവിലെ ഗൗത്രപാട്ടി ഭാവുനി ഗ്രാമത്തിലെ അസ്മ–ഹസൻ ദമ്പതികളുടെഇരട്ടകുട്ടികളിൽ ഒരാളായ റിഹാൻ ആണു മരിച്ചത്
wild cat
wild cat
Updated on

ബദായു: യുപിയിൽ 15 ദിവസം പ്രായമായ കുഞ്ഞിന് കാട്ടു പൂച്ചയുടെ ആക്രമണത്തിൽ ദാരുണാന്ത്യം. അമ്മയോടൊപ്പം ഉറങ്ങിക്കിടന്ന കുഞ്ഞിനെ കാട്ടു പൂച്ച കടിച്ചെടുത്ത് പായുകയായിരുന്നു. തുടർന്ന് മേൽക്കൂരയിൽ നിന്നു താഴെ വീണ കുഞ്ഞ് മരിച്ചു.

ഉത്തർപ്രദേശിലെ ബദായുവിലെ ഗൗത്രപാട്ടി ഭാവുനി ഗ്രാമത്തിലെ അസ്മ–ഹസൻ ദമ്പതികളുടെഇരട്ടക്കുട്ടികളിൽ ഒരാളായ റിഹാൻ ആണു മരിച്ചത്. കുഞ്ഞുങ്ങൾ ജനിച്ചതുമുതൽ കാട്ടുപൂച്ചയെ വീടിനു സമീപത്തു കണ്ടെങ്കിലും ദമ്പതികൾ ഓടിച്ചുവിട്ടിരുന്നു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com