ന്യൂസ് ക്ലിക് കേസ്: പ്രബീർ പുരകായസ്ത ഡിസംബർ 1 വരെ ജുഡീഷ്യൽ കസ്റ്റഡിയിൽ

തന്‍റെ ഇലക്‌ട്രോണിക് ഉപകരണങ്ങൾ തിരികെ നൽകണമെന്നാവശ്യപ്പെട്ട് പുരകായസ്ത കോടതിയെ സമീപിച്ചിരുന്നു
അമിത് ചക്രവര്‍ത്തി | പ്രബിര്‍ പുര്‍കായസ്ത
അമിത് ചക്രവര്‍ത്തി | പ്രബിര്‍ പുര്‍കായസ്ത

ന്യൂ ഡൽഹി: ഇന്ത്യാ വിരുദ്ധ പ്രോപ്പഗാണ്ട പ്രചരിപ്പിക്കുന്നതിനായി വിദേശ ഫണ്ട് സ്വീകരിച്ചതുമായി ബന്ധപ്പെട്ട കേസിൽ ന്യൂസ് ക്ലിക് എഡിറ്റർ പ്രബീർ പുരകായസ്, എച്ച് ആർ മേധാവി അമിത് ചക്രവർത്തി എന്നിവരെ ഡിസംബർ 1 വരെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ട് ഡൽഹി പാട്യാല ഹൗസ് കോടതി.ചൈനീസ് പ്രോപ്പഗാണ്ട പ്രചരിപ്പിക്കുന്നതിനായി അമെരിക്കൻ ശതകോടീശ്വരനിൽ നിന്ന് ഫണ്ട് സ്വീകരിച്ച കേസിൽ ഇരുവരും ഇപ്പോൾ ഡൽഹി പൊലീസിന്‍റെ കസ്റ്റഡിയിലാണ്.

തന്‍റെ ഇലക്‌ട്രോണിക് ഉപകരണങ്ങൾ തിരികെ നൽകണമെന്നാവശ്യപ്പെട്ട് പുരകായസ്ത കോടതിയെ സമീപിച്ചിരുന്നു. ഇതിൽ മറുപടി നൽകാൻ കോടതി ഡൽഹി പൊലീസിന് 10 ദിവസത്തെ സമയം നൽകിയിട്ടുണ്ട്.

കശ്മീരും അരുണാചലും ഇന്ത്യയുടെ ഭാഗമല്ലെന്ന് വരുത്തിത്തീർക്കണമെന്ന് വ്യക്തമാക്കിക്കൊണ്ടുള്ള മെയിലുകൾ ചൈനീസ് മാധ്യമങ്ങളുമായി അടുത്ത ബന്ധമുള്ള നെവിൽ റോയ് സിംഗം, സിംഗത്തിന്‍റെ ചൈനയിലെ ഓഫിസിലുള്ള ജീവനക്കാർ എന്നിവർ പ്രബീറിന് അയച്ചതായി കണ്ടെത്തിയിട്ടുണ്ട്. കശ്മീരില്ലാത്ത ഇന്ത്യാ ഭൂപടം നിർമിക്കാനും അരുണാചൽ പ്രദേശ് തർക്കഭൂമിയായി നില നിർത്താനും ഇവർ നേരിട്ടുള്ള സംബർക്കത്തിലൂടെ പദ്ധതിയിട്ടിരുന്നുവെന്നും പൊലീസ്. ആഗോളതലത്തിലും ഇന്ത്യക്കുള്ളിലും കശ്മീറും അരുണാചലും ഇന്ത്യയുടേതല്ലെന്നും തർക്കത്തിലിരിക്കുന്ന പ്രദേശമാണെന്നും വരുത്തിത്തീർക്കാൻ ഇവർ ശ്രമിച്ചിരുന്നുവെന്നും എഫ്ഐആറിലുണ്ട്. ഇന്ത്യയുടെ ഐക്യവും അഖണ്ഡതയും തകർക്കാനാണ് ശ്രമിച്ചതെന്നും പൊലീസ്.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com