''മരണമാണ് ജീവിതത്തെക്കാൾ ഭേദം''; നാല് മാസം മുമ്പ് വിവാഹിതയായ 23 കാരി ക്യാമറയ്ക്കു മുന്നിൽ ആത്മഹത്യ ചെയ്തു

മൊബൈലിൽ വീഡിയോ ഓണാക്കി വച്ചശേഷമാണ് യുവതി ആത്മഹത്യ ചെയ്തത്
newly married women suicide at husbands home

"മരണമാണ് ജീവിതത്തേക്കാൾ ഭേദം'; നാല് മാസം മുമ്പ് വിവാഹിതയായ 23 കാരി ഭർതൃ വീട്ടിൽ ആത്മഹത്യ ചെയ്തു

വീഡിയോ സ്ക്രീൻ ഷോട്ട്

Updated on

ലഖ്നൗ: നാല് മാസം മുമ്പ് വിവാഹിതയായ 23 വയസുകാരി ഭർതൃ വീട്ടിൽ ആത്മഹത്യ ചെയ്തു. ജീവൻ അവസാനിപ്പിക്കുന്നതിന്‍റെ ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തുകയും ചെയ്തു. ഭർത്താവ്, ഭർത്താവിന്‍റെ അച്ഛൻ, സഹോദരി എന്നിവർക്കെതിരേ യുവതി ആരോപണങ്ങളും ഉന്നയിച്ചിട്ടുണ്ട്. ഇവർ കാരണമാണ് ഇങ്ങനെയൊരു കടുംകൈ ചെയ്യുന്നതെന്നും യുവതി വീഡിയോയിൽ ആരോപിക്കുന്നു.

ഉത്തർപ്രദേശിലെ മൊറാദാബാദ് സ്വദേശിയായ അംറീൻ ജഹാൻ നാലു മാസം മുൻപാണ് പ്രണയിച്ച് വിവാഹം കഴിച്ചത്. ഭർത്താവ് ബംഗളൂരുവിൽ വെൽഡിങ് ജോലി ചെയ്തു വരുകയാണ്.

വിവാഹ ശേഷം ഭർത്താവിന്‍റെ കുടുംബത്തിനൊപ്പം കഴിയവെ ക്രൂരമായ പെരുമാറ്റമുണ്ടായതായി യുവതി പറയുന്നു. ഭക്ഷണം കഴിക്കുന്നതിനെ പലപ്പോഴും ചോദ്യം ചെയ്തെന്നും, മുറക്കുള്ളിലെ വൈദ്യുതി ഓഫാക്കിയെന്നും യുവതി വീഡിയോയിൽ പറയുന്നു.

ഭർത്താവിന്‍റെ സഹോദരിയും പിതാവുമാണ് മരണത്തിന് ഉത്തരവാദികളെന്നും, തന്നെ മനസിലാക്കാതെ കുറ്റപ്പെടുത്തിയ ഭർത്താവും ഭാഗിഗമായി ഉത്തരവാദിയാണെന്നും യുവതി ആരോപിക്കുന്നു.

താൻ മരിച്ചാൽ എന്ത് സംഭവിക്കുമെന്ന് അറിയില്ല. എന്നാൽ ഇപ്പോൾ ഉള്ളതിനേക്കാൾ നല്ല അവസ്ഥയിലായിരിക്കും എന്ന് തോന്നുന്നുവെന്നും യുവതി വീഡിയോയിൽ പറയുന്നു. തുടർന്ന് ക്യാമറ ഓണാക്കി വച്ചുതന്നെ ആത്മഹത്യ ചെയ്യുകയായിരുന്നു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com