യുഎപിഎ ചുമത്തിയതിനെതിരേ ന്യൂസ് ക്ലിക് എഡിറ്റർ പുരകായസ്ത സുപ്രീം കോടതിയിൽ

അറസ്റ്റിലായവരിൽ 75 വയസ്സുള്ളയാളുമുണ്ടെന്നതിനാൽ അടിയന്തരമായി ഹർജിപരിഗണിക്കണമെന്ന് ആവശ്യപ്പെട്ടാണ് പെറ്റീഷൻ സമർപ്പിച്ചിരിക്കുന്നത്.
പ്രബീർ പുരകായസ്ത
പ്രബീർ പുരകായസ്ത
Updated on

ന്യൂഡൽഹി: യുഎപിഎ ചുമത്തിയതിനെതിരേ ന്യൂസ് ക്ലിക് എഡിറ്ററും സ്ഥാപകനുമായ പ്രബീർ പുരകായസ്തയും എച്ച് ആർ‌ മേധാവി ചക്രവർത്തിയും സുപ്രീം കോടതിയെ സമീപിച്ചു. ന്യൂസ് ക്ലിക് ചൈനീസ് പ്രോപ്പഗാണ്ട പ്രചരിപ്പിക്കുന്നതിനായി വിദേശ ഫണ്ട് സ്വീകരിച്ചുവെന്ന് ആരോപിച്ചാണ് ഡൽഹി പൊലീസ് ഇരുവർക്കുമെതിരേ യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്തത്. കേസിൽ ഇടപെടാൻ ഡൽഹി ഹൈക്കോടതി വിസമ്മതിച്ചതിനെത്തുടർന്നാണ് ഇരുവരും സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്.

ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് ജസ്റ്റിസ്മാരായ ജെ.ബി. പർദിവാല, മനോജ് മിശ്ര എന്നിവരടങ്ങുന്ന ബെഞ്ചാണ് ഹർജി പരിഗണിക്കുക. പുരകായസ്തക്കു വേണ്ടി മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ ഹാജരായി. അറസ്റ്റിലായവരിൽ 75 വയസ്സുള്ളയാളുമുണ്ടെന്നതിനാൽ അടിയന്തരമായി ഹർജിപരിഗണിക്കണമെന്ന് ആവശ്യപ്പെട്ടാണ് സ്പെഷ്യൽ ലീവ് പെറ്റീഷൻ സമർപ്പിച്ചിരിക്കുന്നത്. ഹർജി ലിസ്റ്റ് ചെയ്യുന്നതിനെക്കുറിച്ച് അറിയിക്കാമെന്നും കേസുമായി ബന്ധപ്പെട്ട രേഖകൾ കൈമാറാനും ബെഞ്ച് വ്യക്തമാക്കി.

ഒക്റ്റോബർ 3നാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്. 10ന് വിചാരണക്കോടതി 10 ദിവസത്തെ ജൂഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. ഒക്റ്റോബർ 13ന് ഡൽഹി ഹൈക്കോടതിയെ സമീപിച്ചെങ്കിലും നിരാശയായിരുന്നു ഫലം.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com