ചെങ്കോട്ട സ്ഫോടനം; ഫരീദാബാദ് സ്വദേശി അറസ്റ്റിൽ

ഫരീദാബാദ് സ്വദേശിയായ സോയബ് എന്നയാളാണ് അറസ്റ്റിലായിരിക്കുന്നത്
nia arrested faridabad native in delhi red fort blast case

ചെങ്കോട്ട സ്ഫോടനം

Updated on

ന‍്യൂഡൽഹി: നവംബർ 10ന് രാജ‍്യതലസ്ഥാനത്ത് ചെങ്കോട്ടയ്ക്കു സമീപമുണ്ടായ സ്ഫോടനവുമായി ബന്ധപ്പെട്ട് ദേശീയ അന്വേഷണ ഏജൻസിയായ എൻഐഎ ഒരാളെ കൂടി അറസ്റ്റ് ചെയ്തു. ഫരീദാബാദ് സ്വദേശിയായ സോയബ് എന്നയാളാണ് അറസ്റ്റിലായിരിക്കുന്നത്.

സ്ഫോടനത്തിന്‍റെ മുഖ‍്യ പ്രതി ഉമർ നബിക്ക് താമസ സൗകര‍്യം നൽകിയത് ഇയാളാണെന്നാണ് എൻഐഎയുടെ കണ്ടെത്തൽ. നിലവിൽ 7 പേരാണ് കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായിട്ടുള്ളത്. അറസ്റ്റിലായ ഡോ. മുസമ്മിൽ ഷക്കീലിനെയും സംഘത്തെയും ചോദ‍്യം ചെയ്തതിൽ നിന്നും എൻഐഎയ്ക്ക് നിർണായക വിവരങ്ങൾ ലഭിച്ചതായാണ് സൂചന.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com