സദാനന്ദ് ദതെയെ എൻഐഎ മേധാവി സ്ഥാനത്ത് നിന്ന് മാറ്റി; മഹാരാഷ്ട്രയിലേക്ക് തിരിച്ചയച്ചു

നിലവിൽ എൻഐഎ ഡയറക്റ്ററായ സദാനന്ദ് ദതെയെ മഹാരാഷ്ട്ര കേഡറിലേക്കാണ് മാറ്റുന്നത്
nia chief sadanand date sent back to maharashtra cadre

സദാനന്ദ് ദതെ

Updated on

ന്യൂഡൽഹി: എൻഐഎ മേധാവി സ്ഥാനത്ത് നിന്ന് സദാനന്ദ് ദതെയെ മാറ്റി. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അധ്യക്ഷതയിൽ ചേർന്ന കാബിനറ്റ് യോഗം അനുമതി നൽകിയതോടെയാണ് നീക്കം. നിലവിൽ എൻഐഎ ഡയറക്റ്ററായ സദാനന്ദ് ദതെയെ മഹാരാഷ്ട്ര കേഡറിലേക്കാണ് മാറ്റുന്നത്.

മഹാരാഷ്ട്രയിൽ പുതിയ പൊലീസ് മേധാവിയായി സദാനന്ദ് വൈകാതെ ചുമതലയേൽക്കും. മഹാരാഷ്ട്ര ഡിജിപി രശ്മി ശുക്ല ഡിസംബർ 31-ന് വിരമിക്കുന്ന സാഹചര്യത്തിലാണ് പുതിയ നീക്കം. മഹാരാഷ്ട്രയിൽ പൊലീസ് സേനയിൽ വലിയ മാറ്റങ്ങൾ വരുത്തുന്നതിന്‍റെ ഭാഗമായാണ് ഈ നീക്കം.

മഹാരാഷ്ട്ര കേഡറിലെ 1990 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനാണ് സദാനന്ദ ദതെ. മുംബൈ ഭീകരാക്രമണ സമയത്ത് നിർണായക പങ്ക് വഹിച്ച പൊലീസ് ഉദ്യോഗസ്ഥനാണ് സദാനന്ദ് ദതെ. 2008 ൽ ഭീകരാക്രമണം നടന്നപ്പോൾ മുംബൈ അഡീഷണൽ പൊലീസ് കമ്മീഷണറായിരുന്നു അദ്ദേഹം.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com