പാക് തീവ്രവാദ സംഘടനയുമായി ബന്ധം; കേരളം ഉൾപ്പെടെ നാല് സംസ്ഥാനങ്ങളിൽ എൻഐഎ റെയ്ഡ്

കേരളത്തിൽ കോഴിക്കോട് ജില്ലയിലാണ് റെയ്ഡ് നടത്തിയത്.
എൻഐഎ
എൻഐഎfile image
Updated on

ന്യൂഡൽഹി: കേരളം ഉൾപ്പെടെ നാല് സംസ്ഥാനങ്ങളിൽ പരിശോധന നടത്തി എൻഐഎ. പാകിസ്ഥാൻ പിന്തുണ നൽകുന്ന ഗസ്വ -ഇ ഹിന്ദ് എന്ന സംഘടനയുമായി ബന്ധമുണ്ടെന്ന കണ്ടെത്തലിനെത്തുടർന്നാണ് റെയ്ഡ്. കേരളത്തിൽ കോഴിക്കോട് ജില്ലയിലാണ് റെയ്ഡ് നടത്തിയത്. മധ്യപ്രദേശിനെ ദേവാസ്, ഗുജറാത്തിലെ ഗിർ സോമനാഖ്, ഉത്തർപ്രദേശിലെ അസംഗഡ് എന്നിവിടങ്ങളിലും പരിശോധന നടത്തി. നിരവധി രേഖകളും ഡിജിറ്റൽ ഉപകരണങ്ങളും പിടിച്ചെടുത്തതായാണ് എൻഐഎ പുറത്തു വിടുന്ന വിവരം.

പാക് തീവ്രവാദികളുമായി ചേർന്ന് ഗസ്വ - ഇ - ബിന്ദ് സംഘടനയിലൂടെ ഇന്ത്യാ വിരുദ്ധ അജണ്ട പ്രചരിപ്പിക്കുന്നുവെന്ന് കണ്ടെത്തിയതിനെത്തുടർന്ന് കഴിഞ്ഞ വർഷം ജൂലൈ 14ന് ബിഹാറിലെ ഫുൽവാരിഷാരിഫിൽ രജിസ്റ്റർ ചെയ്ത കേസിലാണ് എൻഐഎ നടപടി. ഗസ്വ -ഇ- ഹിന്ദ് ഇന്ത്യയിൽ ആക്രമണം നടത്താൻ പദ്ധതിയിട്ടിരുന്നു.

സംഘടനയുടെ വാട്സ് ആപ്പ് ഗ്രൂപ്പിന്‍റെ അഡ്മിനായിരുന്ന മർഘൂബ് അഹമ്മദ് ഡാനിഷ് എന്നയാളെ ബിഹാർ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. 2022 ജൂലൈയിലാണ് കേസ് എൻഐഎ ഏറ്റെടുത്തത്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com