ഖാലിസ്ഥാൻ നേതാവിന്‍റെ ആസ്തികൾ എൻഐഎ പിടിച്ചെടുത്തു

പ്രത്യേക ഖാലിസ്ഥാൻ രാജ്യത്തിനു വേണ്ടി ഹിതപരിശോധന സംഘടിപ്പിച്ചതിനു പിന്നിലും, ക്യാനഡയിലെ ഹിന്ദുക്കൾക്കെതിരേ വധഭീഷണി മുഴക്കിയതിനു പിന്നിലും ഇയാളായിരുന്നു
Gurpatvant Singh Pannu
Gurpatvant Singh Pannu
Updated on

അമൃത്‌സർ: നിരോധിക്കപ്പെട്ട സിക്ക്സ് ഫോർ ജസ്റ്റിസ് (എസ്എഫ്ജെ) എന്ന സംഘടനയുടെ നേതാവ് ഗുർപത്‌വന്ത് സിങ് പന്നുവിന്‍റെ പേരിൽ ചണ്ഡിഗഡിലും അമൃത്‌സറിലുമുള്ള വസ്തുവകകൾ എൻഐഎ പിടിച്ചെടുത്തു. യുഎപിഎ പ്രകാരമാണ് നടപടി.

യുഎസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന എസ്എഫ്ജെ എന്ന സംഘടന സിക്കുകാർക്കു വേണ്ടി പ്രത്യേക രാജ്യം വേണമെന്നാണ് വാദിക്കുന്നത്. യുഎസിനു പുറമേ ക്യാനഡയിലും യുകെയിലും ഇവരുടെ പ്രവർത്തനം സജീവമാണ്.

2020 ജൂലൈയിൽ ഇന്ത്യ ഭീകരവാദിയായി പ്രഖ്യാപിച്ച വ്യക്തിയാണ് ഗുർപത്‌വന്ത് സിങ് പന്നു.

പ്രത്യേക ഖാലിസ്ഥാൻ രാജ്യത്തിനു വേണ്ടി ഹിതപരിശോധന സംഘടിപ്പിച്ചതിനു പിന്നിലും, ക്യാനഡയിലെ ഹിന്ദുക്കൾക്കെതിരേ വധഭീഷണി മുഴക്കിയതിനു പിന്നിലും ഇയാളായിരുന്നു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com