

ഡൽഹി സ്ഫോടനം: അന്വേഷണം ഔദ്യോഗികമായി ഏറ്റെടുത്ത് എൻഐഎ, 10 അംഗ സംഘം രൂപീകരിച്ചു
ന്യൂഡൽഹി: ഡൽഹി സ്ഫോടനവുമായി ബന്ധപ്പെട്ട അന്വേഷണം ഔദ്യോഗികമായി ഏറ്റെടുത്ത എൻഐഎ പത്തംഗ അന്വേഷണ സംഘത്തെ നിയോഗിച്ചു. പൊലീസിൽ നിന്നും കേസിന്‍റെ രേഖകൾ ശേഖരിച്ചു.
ഭീകരാക്രമണം, ഗൂഢാലോചന എന്നിവയിലൂന്നിയാണ് എൻഐഎ കേസന്വേഷണം ആരംഭിക്കുന്നത്. കസ്റ്റഡിയിലുള്ള ഡോക്റ്റർമാരെ വീണ്ടും ചോദ്യം ചെയ്യും.
അതേസമയം, സ്ഫോടനത്തിന്‍റെ പശ്ചാത്തലത്തിൽ തലസ്ഥാനത്തടക്കം കർശന പരിശോധന തുടരുകയാണ്. റെയിൽ വേ സ്റ്റേഷനുകൾ, അതിർത്തികൾ എന്നിവിടങ്ങളിലും വാഹനങ്ങളിലുമടക്കം കർശന പരിശോധനയാണ് നടക്കുന്നത്. ചെങ്കോട്ട 2 ദിവസത്തേക്ക് കൂടി അടച്ചിടാനാണ് തീരുമാനം.