കൊച്ചി: കേന്ദ്ര ഏജൻസികളായ നാഷണൽ ഇൻവെസ്റ്റിഗേറ്റിവ് ഏജൻസിയുടെയും (എൻഐഎ) നാഷണൽ സെക്യൂരിറ്റി ഗാർഡിന്‍റെയും (എൻഎസ്‌ജി) പ്രത്യേക സംഘങ്ങൾ കളമശേരിയിലെത്തി. യഹോവ സാക്ഷികളുടെ കൺവെൻഷനിടെയുണ്ടായ സ്ഫോടനങ്ങളുടെ വിശദാംശങ്ങൾ പരിശോധിക്കുകയാണ് ലക്ഷ്യം.
സ്ഫോടനത്തിന്‍റെ ഉത്തരവാദിത്വം നേരത്തെ ഡൊമിനിക് മാർട്ടിൻ എന്നയാൾ ഏറ്റെടുക്കുകയും പൊലീസിൽ കീഴടങ്ങുകയും ചെയ്തിരുന്നു.
സ്ഫോടനത്തിൽ ആദ്യം മരിച്ച സ്ത്രീ ചാവേർ അക്രമിയായിരുന്നു എന്ന സംശയം പൊലീസ് പ്രകടിപ്പിച്ചിരുന്നു. ഇതടക്കം, ആസൂത്രണത്തിലും നടപ്പാക്കലിലും മറ്റാർക്കെങ്കിലും പങ്കുണ്ടോ എന്ന് കേന്ദ്ര സംഘങ്ങൾ പരിശോധിക്കും.