

സൈബർ ഭീകരാക്രമണ കേസ്; ബിഹാർ അടക്കം 5 സംസ്ഥാനങ്ങളിൽ എൻഐഎ റെയ്ഡ് നടത്തി
ന‍്യൂഡൽഹി: കഴിഞ്ഞ വർഷം ഓപ്പറേഷൻ സിന്ദൂറിനിടെ 54 സർക്കാർ വെബ്സൈറ്റുകളെ ആക്രമിക്കാൻ ലക്ഷ‍്യമിട്ട സൈബർ ഭീകരാക്രമണ കേസിൽ ദേശീയ അന്വേഷണ ഏജൻസിയായ എൻഐഎ വിവിധ സംസ്ഥാനങ്ങളിൽ റെയ്ഡ് നടത്തി. ബിഹാർ, മഹാരാഷ്ട്ര, തെലങ്കാന, ഗുജറാത്ത്, ഡൽഹി എന്നീ സംസ്ഥാനങ്ങളിലാണ് എൻഐഎ റെയ്ഡ് നടത്തിയത്.
3 ലാപ്ടോപ്പുകളും 5 മൊബൈൽ ഫോണും ഡിജിറ്റൽ ഉപകരണങ്ങളും രേഖകളും പരിശോധനയിൽ എൻഐഎ കണ്ടെടുത്തു. കേസുമായി ബന്ധപ്പെട്ട് നേരത്തെ തന്നെ 2 പേർ അറസ്റ്റിലായിരുന്നു. ഹാക്കിങ്ങിന് സഹായം നൽകിയവരെ കേന്ദ്രീകരിച്ചാണ് നിലവിൽ അന്വേഷണം നടക്കുന്നത്.