തഹാവൂർ റാണയുടെ അറസ്റ്റ് എൻഐഎ രേഖപ്പെടുത്തി

തികച്ചും രഹസ്യമായിരുന്നു റാണയെയും വഹിച്ചുള്ള വിമാനത്തിന്‍റെ യാത്രാമാർഗം.
NIA records Tahawwur Rana arrest mumbai terror attack case

തഹാവൂർ റാണ

Updated on

ന്യൂഡൽഹി: മുംബൈ ഭീകരാക്രമണ കേസിലെ സൂത്രധാരൻ തഹാവൂര്‍ റാണയെ എൻഐഎ അറസ്റ്റ് ചെയ്തു. ഡൽഹി വിമാനത്താവളത്തിൽ വച്ചാണ് എൻഐഎ തഹാവൂർ റാണയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. വ്യാഴാഴ്ച യുസിൽ നിന്നു പ്രത്യേക ജെറ്റ് വിമാനത്തിലാണു റാണയെ ഇന്ത്യയിലെത്തിച്ചത്. തികച്ചും രഹസ്യമായിരുന്നു റാണയെയും വഹിച്ചുള്ള വിമാനത്തിന്‍റെ യാത്രാമാർഗം.

വിയന്ന ആസ്ഥാനമായുള്ള ചാർട്ടർ സർവീസിൽ നിന്നാണ് ഗൾഫ് സ്ട്രീം ജി 550 വിഭാഗത്തിൽപ്പെട്ട ഇടത്തരം വലുപ്പമുള്ള ജെറ്റ് വാടകയ്ക്കെടുത്തത്. എല്ലാവിധ, സുരക്ഷാ ആഡംബര സംവിധാനങ്ങളുമുള്ള വിമാനമാണിത്. ‌ഫ്ലോറിഡയിലെ മയാമിയിൽ നിന്ന് ബുധനാഴ്ച ഇന്ത്യൻ സമയം രാവിലെ 11.45നു പറന്നുയർന്ന വിമാനം അന്നു വൈകിട്ട് 9.30ന് റൊമാനിയയിലെ ബുക്കാറെസ്റ്റിൽ ഇറങ്ങി. ഇവിടെ 11 മണിക്കൂർ തുടർന്നു. തുടർന്ന് വ്യാഴാഴ്ച രാവിലെ 6.15ന് ഡൽഹിയിലേക്കുള്ള യാത്ര തുടങ്ങി. 2013ൽ നിർമിച്ച വിമാനത്തിൽ 19 പേർക്കു യാത്ര ചെയ്യാനാകും. 9 ദീവാനുകളും ആറു കിടക്കകളുമുണ്ട്.

റാണയ്ക്ക് വധശിക്ഷ നൽകണമെന്ന് ഇന്ത്യയിൽ ആവശ്യമുയർന്നു കഴിഞ്ഞു. റാണ ചെയ്ത കുറ്റങ്ങൾക്ക് വധശിക്ഷ ഉറപ്പാണെന്നു മുൻ ആഭ്യന്തര സെക്രട്ടറി ഗോപാൽ കൃഷ്ണ പിള്ള പറയുന്നു. ഇന്ത്യയിൽ പൊതുസ്ഥലത്തു ബോംബ് സ്ഥാപിക്കാനും കൊലപാതകം നടത്താനും ഗൂഢാലോചന നടത്തിയതിനുള്ള കേസുകളാണു യുഎസിൽ റാണയ്ക്കെതിരേ ചുമത്തിയത്. ഇന്ത്യയിൽ ഭീകരാക്രമണത്തിന് പിന്തുണ നൽകിയതും പാക് സേനയിൽ ഡോക്റ്ററായ റാണയ്ക്കെതിരായ കുറ്റങ്ങളാണ്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com