നിമിഷ പ്രിയയുടെ മോചനം: കൊല്ലപ്പെട്ടയാളുടെ കുടുംബത്തിന് 40,000 ഡോളർ നൽകിയെന്ന് വിദേശകാര‍്യ മന്ത്രി

രാജ‍്യസഭയിൽ ജോൺ ബ്രിട്ടാസ് എംപി ഉന്നയിച്ച ചോദ‍്യത്തിന് മറുപടി പറയുകയായിരുന്നു വിദേശ കാര‍്യമന്ത്രി എസ്. ജയശങ്കർ
Nimisha Priya's release: Foreign Minister says $40,000 paid to the victim's family
നിമിഷ പ്രിയ, എസ്. ജയശങ്കർ
Updated on

ന‍്യൂഡൽഹി: യെമനിൽ വധശിക്ഷ കാത്ത് കഴിയുന്ന മലയാളി നഴ്സ് നിമിഷ പ്രിയയുടെ മോചനത്തിനായി കൊല്ലപ്പെട്ട ആളിന്‍റെ കുടുംബത്തിന് 40,000 ഡോളർ നൽകിയെന്ന് വിദേശകാര‍്യമന്ത്രി എസ്. ജയശങ്കർ. രാജ‍്യസഭയിൽ ജോൺ ബ്രിട്ടാസ് എംപി ഉന്നയിച്ച ചോദ‍്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.

നിമിഷ പ്രിയയുടെ കുടുംബത്തിന്‍റെ ആവശ‍്യപ്രകാരം വിദേശകാര‍്യ മന്ത്രാലയത്തിന്‍റെ അക്കൗണ്ടിലൂടെ 40,000 ഡോളർ കൈമാറി. തുടർ നടപടികൾക്കായി നിമിഷ പ്രിയയുടെ കുടുംബവും കൊല്ലപ്പെട്ടയാളുടെ കുടുംബവും തമ്മിൽ ചർച്ച തുടരുകയാണെന്ന് വിദേശകാര‍്യ മന്ത്രി വ‍്യക്തമാക്കി.

നിമിഷ പ്രിയയുടെ വധശിക്ഷ പ്രസിഡന്‍റ് അംഗീകരിച്ചിട്ടില്ലെന്ന് നേരത്തെ യെമൻ വ‍്യക്തമാക്കിയിരുന്നു. 2017 ജൂലൈയിലാണ് നിമിഷ പ്രിയ അറസ്റ്റിലായത്. 2020ൽ വധശിക്ഷയ്ക്ക് വിധിച്ചു. നിമിഷ പ്രിയയുടെ അപ്പീലുകളെല്ലാം തള്ളിയിരുന്നു. ബ്ലഡ് മണിയുടെ രണ്ടാം ഘട്ടം നൽകുന്നത് തടസം വന്നതിന് പിന്നാലെയാണ് യെമൻ പ്രസിഡന്‍റ് വധശിക്ഷ ശരിവച്ചെന്ന റിപ്പോർട്ടുകൾ പുറത്തുവന്നത്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com