
നിമിഷ പ്രിയ, കാന്തപുരം അബൂബക്കർ മുസ്‌ലിയാർ
ന്യൂഡൽഹി: യെമനിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട നിമിഷ പ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട് കാന്തപുരം അബൂബക്കർ മുസ്‌ലിയാരുടെ വാദങ്ങൾ തളളി വിദേശകാര്യ മന്ത്രാലയം. മോചനവുമായി ബന്ധപ്പെട്ട് ചില പുരോഗതികളുണ്ടായിട്ടുണ്ട് എന്ന കാന്തപുരത്തിന്‍റെ വാദമാണ് വിദേശകാര്യ മന്ത്രാലയം തള്ളിയത്.
നിമിഷ പ്രിയയുടെ കേസിൽ നിരീക്ഷണം തുടരുകയാണ്. അതുമായി ബന്ധപ്പെട്ട ഇടപെടലുകൾ തുടരുന്നുണ്ടെന്നും വിദേശ കാര്യ മന്ത്രാലയം വ്യക്തമാക്കി.
വധശിക്ഷ റദ്ദാക്കിയെന്ന് അവകാശപ്പെട്ട് കാന്തപുരത്തിന്‍റെ ഓഫീസ് പുറത്തിറക്കിയ അവകാശവാദം മന്ത്രാലയം സ്ഥിരീകരിച്ചിട്ടില്ല. കേസില്‍ പുരോഗതിയുണ്ടോയെന്ന തരത്തിൽ വന്ന വാദങ്ങൾ തെറ്റാണെന്നും രൺധീർ ജയ്സ്വാൾ പറഞ്ഞു.