
ന്യൂഡൽഹി: യെമൻ പൗരനെ കൊലപ്പെടുത്തി വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലിൽ കഴിയുന്ന മലയാളി നഴ്സ് നിമിഷ പ്രിയയ്ക്കായി ഇടപെടലാവശ്യപ്പെട്ടുളള ഹർജി സുപ്രീം കോടതി വ്യാഴാഴ്ച പരിഗണിക്കും. നിമിഷപ്രിയയുടെ മോചന ശ്രമത്തിനായി യെമനിലേക്ക് പോകാൻ അനുവദിക്കണമെന്ന ആക്ഷൻ കൗൺസിലിന്‍റെ അപേക്ഷ കേന്ദ്ര സർക്കാർ തളളിയിരുന്നു.
സുരക്ഷാ പ്രശ്നങ്ങളുളളതിനാൽ യാത്രയ്ക്ക് അനുമതി നൽകാനാകില്ലെന്ന് കാണിച്ചായിരുന്നു വിദേശ മന്ത്രാലയത്തിന്‍റെ വിശദീകരണം. സേവ് നിമിഷ പ്രിയ ആക്ഷൻ കൗൺസിൽ നൽകിയ ഹർജിയാണ് ജസ്റ്റിസ് വിക്രം നാഥ്, സന്ദീപ് മേത്ത എന്നിവരുടെ ബെഞ്ച് പരിഗണിക്കുക.