
നിമിഷപ്രിയ
file image
ന‍്യൂഡൽഹി: വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് യെമൻ ജയിലിൽ കഴിയുന്ന മലയാളി നഴ്സ് നിമിഷപ്രിയയുടെ മോചനം പ്രതിസന്ധിയിൽ. നിമിഷപ്രിയയുടെ മോചനത്തിനായി പ്രവർത്തിക്കുന്ന സേവ് നിമിഷപ്രിയ ആക്ഷൻ കൗൺസിൽ പ്രവർത്തനം നിർത്താൻ തീരുമാനിച്ചതായി സൂചന.
സുവിശേഷകൻ കെ.എ. പോളിന്‍റെ ഇടപെടലിലുള്ള അതൃപ്തിയാണ് ആക്ഷൻ കൗൺസിൽ ഇത്തരമൊരു തീരുമാനത്തിന് മുതിരുന്നതെന്നാണ് വിവരം. കാന്തപുരം അബൂബക്കർ മുസ്‌ലിയാരുമായി കൂടിയാലോചിച്ച ശേഷമായിരിക്കും വിഷയത്തിൽ അന്തിമ തീരുമാനമെടുക്കുന്നതെന്ന് കൗൺസിൽ അംഗങ്ങൾ വ‍്യക്തമാക്കി.
നിമിഷപ്രിയയുടെ മോചനത്തിനു വേണ്ടി രൂപീകരിച്ച സംഘടനയാണ് സേവ് നിമിഷപ്രിയ ആക്ഷൻ കൗൺസിൽ. എന്നാൽ നിമിഷപ്രിയയുടെ കുടുംബം കെ.എ. പോളിനൊപ്പം നിൽക്കുന്ന സാഹചര‍്യത്തിൽ ആക്ഷൻ കൗൺസിലുമായി മുന്നോട്ടു പോകേണ്ടതില്ലെന്നാണ് നിലവിലെ ധാരണ.