നിമിഷപ്രിയയുടെ പേരിൽ പണപ്പിരിവ്; കെ.എ. പോളിന്‍റെ പ്രചാരണം വ‍്യാജമെന്ന് വിദേശകാര‍്യ മന്ത്രാലയം

8.3 കോടി രൂപ നൽകണമെന്നായിരുന്നു കെ.എ. പോളിന്‍റെ എക്സ് പോസ്റ്റ്
monetary contribution in the name of nimishapriya; ministry of external affairs says k.a. paul campaign is fake

നിമിഷപ്രിയ

file image

Updated on

ന‍്യൂഡൽഹി: യെമൻ പൗരനെ കൊന്നുവെന്ന കേസിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലിൽ കഴിയുന്ന മലയാളി നഴ്സ് നിമിഷപ്രിയയുടെ മോചനത്തിനായി പണം ശേഖരിക്കുന്നുവെന്ന പ്രചാരണം വ‍്യാജമെന്ന് സ്ഥിരീകരിച്ച് വിദേശകാര‍്യ മന്ത്രാലയം.

വിദേശകാര‍്യ മന്ത്രാലയത്തിന്‍റെ ബാങ്ക് അക്കൗണ്ടിലേക്ക് പണം അയയ്ക്കണമെന്നായിരുന്നു സുവിശേഷകനും ഗ്ലോബൽ പീസ് ഇനിഷ‍്യേറ്റീവ് സ്ഥാപകനുമായ കെ.എ. പോളിന്‍റെ എക്സ് പോസ്റ്റ്. 8.3 കോടി രൂപ നൽകണമെന്നായിരുന്നു എക്സ് പോസ്റ്റിലെ ആവശ‍്യം. എന്നാലിത് വ‍്യാജമാണെന്നാണ് വിദേശകാര‍്യമന്ത്രാലയം നിലവിൽ സ്ഥിരീകരിച്ചിരിക്കുന്നത്.

നേരത്തെ നിമിഷപ്രിയയുടെ വധശിക്ഷ റദ്ദാക്കിയെന്ന് അവകാശവാദം ഉന്നയിച്ച് കെ.എ. പോൾ രംഗത്തെത്തിയിരുന്നു. നിമിഷപ്രിയയെ തിരിച്ചെത്തിക്കുന്നതിനായി യെമനിലേക്ക് സർക്കാർ പ്രതിനിധികളെ അയയ്ക്കാൻ പ്രധാനമന്ത്രി തയാറെടുക്കുകയാണെന്നും പോൾ പറഞ്ഞിരുന്നു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com