
നിമിഷപ്രിയ
file image
ന‍്യൂഡൽഹി: യെമൻ പൗരനെ കൊന്നുവെന്ന കേസിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലിൽ കഴിയുന്ന മലയാളി നഴ്സ് നിമിഷപ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട ചർച്ചകൾക്കായി പുതിയ മധ‍്യസ്ഥനെ നിയോഗിച്ചെന്ന് കേന്ദ്രം. സുപ്രീം കോടതിയിലാണ് കേന്ദ്രം ഇക്കാര‍്യം വ‍്യക്തമാക്കിയത്.
നേരത്തെ ഹർജി നൽകിയിരുന്ന അഭിഭാഷകൻ കെ.എ. പോൾ ആണോ മധ‍്യസ്ഥൻ എന്ന ചോദ‍്യത്തിന് അല്ലെന്നായിരുന്നു കേന്ദ്രത്തിന്‍റെ മറുപടി. നിമിഷപ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട് ചർച്ചകൾ പുരോഗമിക്കുന്നതായും നിലവിൽ വധശിക്ഷയ്ക്ക് സ്റ്റേ എന്നും കേന്ദ്രം സുപ്രീം കോടതിയെ അറിയിച്ചു. അതേസമയം, കേസ് പരിഗണിക്കുന്നത് ജനുവരിയിലേക്ക് മാറ്റി.