കേരളത്തിന് വായ്പാ പരിധിയിൽ പ്രത്യേക ഇളവുകളില്ല: നിർമല സീതാരാമൻ

എല്ലാ സംസ്ഥാനങ്ങൾക്കും ഒരേ മാനദണ്ഡമെന്നും കേന്ദ്ര ധനമന്ത്രിയുടെ വിശദീകരണം
Nirmala Sitharaman
Nirmala Sitharamanfile
Updated on

ന്യൂഡൽഹി: സംസ്ഥാനത്തിന്‍റെ വായ്പ പരിധി വർധിപ്പിക്കണമെന്ന ആവശ്യത്തിൽ നിലവിലെ നിബന്ധനകളിൽ ഇളവു വരുത്താനാവില്ലെന്ന് ധനമന്ത്രി നിർമ്മല സീതാരാമൻ. ലോക്സഭയിൽ എൻ. കെ. പ്രേമചന്ദ്രൻ എംപിയുടെ ചോദ്യത്തിനായിരുന്നു മന്ത്രിയുടെ പ്രതികരണം.

നിലവിലെ വായ്പാപരിധിക്ക് പുറമെ കേരളത്തിന്‍റെ മൊത്ത ആഭ്യന്തര ചരക്ക് സേവന ഉല്പാദനത്തിന്‍റെ ഒരു ശതമാനം കൂടി വായ്പ അധികമായ എടുക്കാൻ അനുവദിക്കണമെന്നാണ് കേരളം ആവശ്യപ്പെടുന്നെതും ധനമന്ത്രി ചൂണ്ടിക്കാട്ടി.

പൊതു വിപണിയില്‍ നിന്നും കടമെടുക്കാനുളള പരിധിയില്‍ 23,852 കോടി രൂപയുടെ വായ്പ എടുക്കുന്നതിന് ഇതിനകം തന്നെ കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുണ്ട്. മറ്റ് സ്രോതസുകളില്‍ നിന്നുളള വായ്പ സംസ്ഥാന സര്‍ക്കാരിന്‍റെ സമയാസമയങ്ങളിലുളള ആവശ്യപ്രകാരം എടുക്കാവുന്നതാണെന്നം നിർമല സീതാരാമൻ വ്യക്തമാക്കി.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com