അധികാരത്തിൽ വന്നാൽ ഇലക്റ്ററൽ ബോണ്ട് തിരികെ കൊണ്ടുവരും; നിർമല സീതാരാമൻ

ഇംഗ്ലീഷ് മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ ധനമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്
Nirmala sitharaman
Nirmala sitharamanfile image

ന്യൂഡൽഹി: ബിജെപി അധികാരത്തിലെത്തിയാൽ ഇലക്‌റ്ററൽ ബോണ്ട് തിരികെ കൊണ്ടുവരുമെന്ന് കേന്ദ്രമന്ത്രി നിർമല സീതാരാമൻ. ഇലക്റ്ററൽ ബോണ്ടിലെ ചില ഭാഗങ്ങൾ മെച്ചപ്പെടുത്തേണ്ടതുണ്ടെന്നും കൂടിയാലോചനകളിലൂടെ ഏതെങ്കിലും രൂപത്തിൽ അവ തിരികെ കൊണ്ടുവരാനാണ് ബിജെപി ഉദ്ദേശിക്കുന്നതെന്നും ഇംഗ്ലീഷ് മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ ധനമന്ത്രി വ്യക്തമാക്കി.

ഇലക്‌റ്ററൽ ബോണ്ട് വിഷയത്തിൽ നിക്ഷേപകരുമായി കൂടിയാലോചനകൾ നടത്തേണ്ടതുണ്ട്. എല്ലാവർക്കും സ്വീകാര്യമായ ഒരു ചട്ടക്കൂട് നിർമിക്കാൻ എന്താണ് ചെയ്യേണ്ടതെന്ന് വിലയിരുത്തും.

പ്രാഥമികമായി, സുതാര്യത നിലനിർത്തി ഇലക്റ്ററൽ ബോണ്ടിലേക്ക് കള്ളപ്പണം ഒഴുക്കുന്നത് പൂർണമായും ഇല്ലാതാക്കുമെന്നും ഇലക്റ്ററൽ ബോണ്ട് വിഷയത്തിലെ സുപ്രീംകോടതി വിധി പുനഃപരിശോഝിക്കുന്ന കാര്യത്തിൽ കേന്ദ്രം തീരുമാനമെടുത്തിട്ടില്ലെന്നും നിർമല സീതാരാമൻ വ്യക്തമാക്കി.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com