
ന്യൂഡൽഹി : കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിക്കെതിരേ രൂക്ഷ വിമർശനവുമായി കേന്ദ്ര മന്ത്രി നിർമ്മല സീതാരാമൻ. കോൺഗ്രസ് ഭരണത്തിലില്ലാത്ത സംസ്ഥാനങ്ങളിൽ സ്ത്രീകൾ നേരിടുന്ന അതിക്രമങ്ങളിൽ മാത്രമാണു പ്രിയങ്ക ഗാന്ധി പ്രതികരിക്കു എന്ന് നിർമല സീതാരാമൻ കുറ്റപ്പെടുത്തി.
രാജസ്ഥാനിൽ ദളിത് സ്രീകൾ വലിയ പീഡനമാണ് അനുഭവിക്കുന്നത്. ടിവിയിൽ വാർത്ത കാണുകയും പത്രം വായിക്കുകയും ചെയ്താൽ പേടിക്കും. രാജസ്ഥാൻ സർക്കാർ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. പക്ഷേ പ്രിയങ്ക വിഷയത്തിൽ പ്രതികരിക്കില്ല. രാജസ്ഥാനിൽ പോയി മുഖ്യമന്ത്രിയെ ചോദ്യം ചെയ്യില്ല. എന്നാൽ മറ്റു സംസ്ഥാനങ്ങളിൽ പോയി ഉപദേശം നൽകുമെന്നും നിർമ്മല സീതാരാമൻ കുറ്റപ്പെടുത്തി.